വിവാഹ മോചനക്കേസില്‍ കോടതിയില്‍ മൊഴിനല്‍കി തിരിച്ചെത്തിയ വനിതാ സിവില്‍ പോലിസ് ഓഫീസറായ ഭാര്യയെ വീട്ടില്‍ കയറി കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി വിധിച്ചു.കരിവെള്ളൂര്‍ പലിയേരി കൊവ്വലിലെ പി ദിവ്യശ്രീയെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് കൊഴുമ്മല്‍ കോട്ടൂര്‍ പെരളത്തെ കെ രാജേഷാണ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. തലശ്ശേരി ജില്ലാ സെഷന്‍സ് ജഡ്ജ് കെ ടി നിസാര്‍ അഹമ്മദാണ് ശിക്ഷ വിധിച്ചത്. ശിക്ഷ ഈ മാസം (ഏപ്രില്‍ 10)പത്തിന് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധിക്കും.മദ്യപനായ രാജേഷിന് ഭാര്യയെ സംശയമായിരുന്നു.2024 നവംബര്‍ 21-നാണ് നാടിനെ ഞെട്ടിച്ചസംഭവം നടന്നത്. കാസര്‍കോട് ചന്തേര പോലീസ് സ്റ്റേഷനില്‍ സി.പി.ഒ ആയിരുന്ന ദിവ്യശ്രീ ശബരിമല ഡ്യൂട്ടിക്ക് പോകാനിരിക്കെയാണ് കൊല്ലപ്പെട്ടത്. വിവാഹമോചന കേസില്‍ സംഭവദിവസം രാവിലെ കണ്ണൂര്‍ കുടുംബ കോടതിയില്‍ ഹാജരായ ദിവ്യശ്രീ, ഭര്‍ത്താവുമായി ചേര്‍ന്നുപോകാന്‍ താല്‍പ്പര്യമില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഇതാണ് പ്രതിയെ പ്രകോപിപ്പിച്ചത്. ദിവ്യശ്രീയുടെ വീട്ടിലെത്തിയ പ്രതി പെട്രോള്‍ ഒഴിച്ച ശേഷം മാരകായുധങ്ങള്‍ ഉപയോഗിച്ച് വെട്ടുകയായിരുന്നു. തടയാന്‍ ശ്രമിച്ച പിതാവ് വാസുവിനും പരിക്കേറ്റിരുന്നു. മദ്യപനായ രാജേഷിന് ഭാര്യയെ സംശയമായിരുന്നു. ഇതേ തുടര്‍ന്നുള്ള കുടുംബ വഴക്കാണ് ബന്ധം വേര്‍പിരിയുന്നതിലെത്തിയത്.
വനിതാ സിവില്‍ പോലിസ് ഓഫീസറായ ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി
