ന്യൂഡൽഹി : സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗത്തിൽപ്പെട്ട കുട്ടികൾക്ക് സ്വകാര്യ സ്കൂളുകളിൽ പ്രവേശനം നൽകുന്നതുമായി ബന്ധപ്പെട്ട കേസിൽ നിർണായക നിരീക്ഷണവുമായി ഡൽഹി ഹൈക്കോടതി. വിദ്യാഭ്യാസ അവകാശ നിയമം പാവപ്പെട്ട കുട്ടികൾക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കാനുള്ളതാണെന്നും എന്നാൽ അത് ഒരു പ്രത്യേക സ്കൂൾ തന്നെ വേണമെന്ന് വാശിപിടിക്കാനുള്ള അവകാശമല്ലെന്നും കോടതി വ്യക്തമാക്കി. തനിക്ക് താല്പര്യമുള്ള സ്കൂളിൽ മകൾക്ക് പ്രവേശനം നൽകണമെന്ന് ആവശ്യപ്പെട്ട് ഒരു മാതാവ് നൽകിയ ഹർജി തള്ളിക്കൊണ്ടാണ് ചീഫ് ജസ്റ്റിസ് ദേവേന്ദ്ര കുമാർ ഉപാധ്യായ, ജസ്റ്റിസ് തേജസ് കരിയ എന്നിവരടങ്ങിയ ബെഞ്ചിന്റെ ഉത്തരവ്.പൂജ എന്ന പരാതിക്കാരിയുടെ മകൾക്ക് 2023-24 അധ്യയന വർഷത്തിൽ ‘ആധാർശില വിദ്യാപീഠ്’ എന്ന സ്കൂളിൽ ഒന്നാം ക്ലാസ് പ്രവേശനത്തിനായി നറുക്കെടുപ്പിലൂടെ അവസരം ലഭിച്ചിരുന്നു. എന്നാൽ ജനറൽ കാറ്റഗറി സീറ്റുകൾ നിറഞ്ഞാൽ മാത്രമേ പ്രവേശനം നൽകൂ എന്ന് പറഞ്ഞ് സ്കൂൾ അധികൃതർ കുട്ടിയെ വെയ്റ്റിംഗ് ലിസ്റ്റിലുൾപ്പെടുത്തി. ഇതേത്തുടർന്ന് വിദ്യാഭ്യാസ ഡയറക്ടറേറ്റ് മറ്റൊരു സ്കൂളിൽ പ്രവേശനം വാഗ്ദാനം ചെയ്തെങ്കിലും പരാതിക്കാരി അത് നിരസിക്കുകയും കോടതിയെ സമീപിക്കുകയുമായിരുന്നു.വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ ലക്ഷ്യം സാമൂഹികമായ ഉൾച്ചേർക്കലാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ജാതിയുടെയോ വർഗ്ഗത്തിന്റെയോ സാമ്പത്തിക സ്ഥിതിയുടെയോ പേരിൽ കുട്ടികൾക്കിടയിൽ വിഭജനമില്ലാത്ത ഒരു പൊതു ഇടമായി സ്കൂളുകൾ മാറണം. വിദ്യാഭ്യാസം ഉറപ്പാക്കുക എന്നതാണ് നിയമ
ഗുണനിലവാരമുള്ള വിദ്യാഭ്യാസമാണ് പ്രധാനം, സ്കൂളല്ല; ഡൽഹി ഹൈക്കോടതി
