നഴ്സ് സമരം: ഹര്‍ജി പുതിയ ബെഞ്ചിന്

ശമ്പള വർദ്ധന ആവശ്യപ്പെട്ട് നഴ്‌സുമാർ നടത്തുന്ന സമരത്തിനെതിരെ കേരള പ്രൈവറ്റ് ഹോസ്പിറ്റല്‍സ് അസോസിയേഷനടക്കം നല്‍കിയ ഹർജി പരിഗണിക്കുന്നതില്‍ നിന്ന് ജസ്റ്റിസ് പി.ഗോപിനാഥ് പിന്മാറി. അഭിഭാഷകനായിരുന്നപ്പോള്‍ ആശുപത്രി മാനേജ്മെന്റുകളുടെ അസോസിയേഷനു വേണ്ടി ജസ്റ്റിസ് ഗോപിനാഥ് കോടതിയില്‍ ഹാജരായിട്ടുണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടതോടെയാണിത്. ഹർജി ബുധനാഴ്ച മറ്റൊരു ബെഞ്ച് പരിഗണിക്കും. സമരം ജനങ്ങളെ ബാധിക്കുന്നുണ്ടെങ്കില്‍ സർക്കാരിന് അവശ്യ സേവന നിയമം (എസ്മ) പ്രയോഗിക്കാനാകുമെന്ന് കോടതി വാക്കാല്‍ അഭിപ്രായപ്പെട്ടു. ആശുപത്രികളുടെ പ്രവർത്തനം തടസ്സപ്പെടുത്തരുതെന്ന ഇടക്കാല ഉത്തരവ് തുടരുമെന്നും വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *