താനാരാണെന്ന വിവരം പുറത്തുവിടരുതെന്ന് ഇന്ദിരാഗാന്ധിയുടെ ഘാതകനായ സത് വന്ത് സിങ്ങിന്റെ അനന്തരവൻ.ലഹരിമരുന്ന് കേസില്‍ ജയിലില്‍ കഴിയുന്ന 32 കാരനായ ബല്‍ജത് സിങ്ങിന്റെ ആവശ്യം തള്ളി കോടതി. 2023 ല്‍ ഓക്ലൻഡിലാണ് ലഹരിമരുന്നു കേസില്‍ ബല്‍ജത് പിടിയിലായത്. ഇയാള്‍ 22 കൊല്ലത്തെ ശിക്ഷ അനുഭവിച്ചുവരികയാണ്. 700 കിലോയോളം രാസലഹരിയാണ് ഇയാള്‍ കടത്തിയത്. ന്യൂസീലൻഡില്‍ നടന്ന ഏറ്റവും വലിയ ലഹരിമരുന്നുവേട്ടയാണിത്.പേര് പുറത്തുവിട്ടാല്‍ സത് വന്ത് സിങ്ങുമായുള്ള ബന്ധം പുറത്തറിയുമെന്നും അതു കുടുംബത്തിന് ഭീഷണിയാകുമെന്നും ബല്‍ജത് ഓക്ലൻഡ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഈ വാദം ഹൈക്കോടതി അംഗീകരിച്ചിരുന്നു. ഇതിനെതിരെ സർക്കാർ അപ്പീല്‍ നല്‍കി.ഇന്ത്യയിലെ മാധ്യമങ്ങള്‍ പേരു പുറത്തുവിട്ടുകഴിഞ്ഞുവെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. തുടർന്ന് പേര് രഹസ്യമാക്കി വയ്ക്കേണ്ടതില്ലെന്ന് കോടതി വിധിച്ചു.
താനാരാണെന്ന വിവരം പുറത്തുവിടരുതെന്ന് ഇന്ദിരാഗാന്ധിയുടെ ഘാതകന്റെ അനന്തിരവൻ; ആവശ്യം തള്ളി കോടതി
