പുകപടലങ്ങള്‍ക്കും ചാരത്തിനും അടിയില്‍ പതിനഞ്ചു വർഷത്തോളം മൂടിക്കിടന്ന ഒരു വലിയ തട്ടിപ്പിന്റെ ചുരുളഴിയുകയാണ്.ഗുജറാത്തിലെ അഹമ്മദാബാദിലുള്ള ‘സയോണ കളേഴ്സ് പ്രൈവറ്റ് ലിമിറ്റഡ്’ എന്ന കെമിക്കല്‍ കമ്പനിയില്‍ 2011-ല്‍ നടന്ന തീപിടുത്തം കേവലം ഒരു അപകടമായിരുന്നില്ലെന്നും, മറിച്ച് ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ ആസൂത്രിതമായി നടത്തിയ ഒരു നാടകമാണെന്നും സുപ്രീം കോടതി കണ്ടെത്തിയിരിക്കുന്നു.ഇൻഷുറൻസ് മേഖലയുടെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യുന്ന ഇത്തരം തട്ടിപ്പുകളെ ഒട്ടും നിസ്സാരമായി കാണാനാവില്ലെന്ന് വ്യക്തമാക്കിയ കോടതി, സംഭവത്തില്‍ അടിയന്തരമായി പ്രത്യേക അന്വേഷണ സംഘത്തെ (SIT) നിയോഗിക്കാൻ ഉത്തരവിട്ടു. ജസ്റ്റിസ് അഹ്സാനുദ്ദീൻ അമാനുള്ള, ജസ്റ്റിസ് ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഈ നിർണ്ണായക ഉത്തരവ് പുറപ്പെടുവിച്ചത്.
15 വര്‍ഷം മുൻപത്തെ ആ തീപിടുത്തം; ഇൻഷുറൻസ് തട്ടാൻ കെട്ടിയാടിയ നാടകമെന്ന് സുപ്രീം കോടതി: പ്രത്യേക സംഘം അന്വേഷിക്കും
