കൊച്ചി: ട്രെയിനുകളിൽ ഭക്ഷണ വിതരണത്തിന് പ്ലാസ്റ്റിക് പാക്കറ്റുകൾ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് ഹൈക്കോടതി. വന്ദേഭാരത് അടക്കം ട്രെയിനുകളിൽ ഭക്ഷണ വിതരണം ചെയ്യുന്ന പാക്കറ്റുകളും മറ്റ് പ്ലാസ്റ്റിക്ക് മാലിന്യങ്ങളും അമിതമായി ഉത്പാദിപ്പിക്കപ്പെടുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി നിർദ്ദേശം. പ്ലാസ്റ്റിക്ക് പാക്കറ്റുകളെ ഒഴിവാക്കണമെന്നും പകരം ജൈവവസ്തുക്കൾ ഉപയോഗിക്കണമെന്നും ഉചിതമെന്നും ഹൈക്കോടതി പറഞ്ഞു. ഇക്കാര്യം ഐ.ആർ.ടി.സി പരിഗണിക്കണമെന്നും കോടതി പറഞ്ഞു. സംസ്ഥാനത്തെ മാലിന്യ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് സ്വമേധയാ കേസ് പരിഗണിക്കുകയായിരുന്നു. ജസ്റ്റിസ് പി.ഗോപിനാഥ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിൻ്റെതാണ് നിർദ്ദേശം. ട്രെയിനുകളിൽ ലഘുഭക്ഷണങ്ങളും മറ്റും വിതരണം ചെയ്യുന്ന കരാറുകാർ ജൈവ വിഘടനം സംഭവിക്കുന്ന കവറുകൾക്ക് മാത്രമേ ഉപയോഗിക്കുന്നുള്ളൂ എന്ന് ഉറപ്പ് വരുത്താൻ ഐ.ആർ.ടി. വലിയ അളവിലുള്ള സാധനങ്ങൾ വാങ്ങുന്ന സ്ഥാപനം എന്ന നിലയിൽ ഐ.ആർ.ടി.സിക്ക് നിബന്ധനകൾ മുന്നോട്ട് വെക്കാമെന്നും കോടതി പറഞ്ഞു. കൊച്ചി നഗരപരിധി കടന്നാൽ കോഴിക്കോട് ഭാഗത്തേക്കുള്ള റെയിൽ വേ ട്രാക്കുകൾ ഇരുവശത്തും വന്‍തോതിൽ മാലിന്യം കുമിയുകയാണ്. വർഷങ്ങളോളം മാലിന്യം അവിടെത്തന്നെ കിടക്കുന്ന സ്ഥിതിയാണെന്നും കോടതി വിമർശിച്ചു. റെയിൽവെ ട്രാക്കിലുള്ള മാലിന്യം നീക്കം ചെയ്യുന്നതിൽ റെയിൽവേ സ്വമേധയാ നടപടിയെടുത്തില്ലെങ്കിലും കർഷക ഉത്തരവുകൾ പുറപ്പെടുവിക്കുമെന്നും പറഞ്ഞു. ബ്രഹ്മ മാലിന്യ സംസ്കരണ കേന്ദ്രങ്ങളിലെ ബി.പി.സി.എൽ പ്ലാറ്റിൻ്റെ പ്രവർത്തനം സംബന്ധിച്ച കോടതി വിവരങ്ങൾ തേടി. പ്ലാൻ്റ് ഫെബ്രുവരി 27ന് കമ്മീഷൻ ചെയ്തതായി നഗരസഭ കോടതിയെ അറിയിച്ചു. അലക്സാണ്ടർ പറമ്പിത്തറ പാലംമുതല്‍ ബിഒടി പാലം വരെയുള്ള ഭാഗങ്ങളിലും കൊച്ചുകടവന്ത്രയിലെ ആനന്തുരുത്തിച്ചിറ റോഡിലും മാലിന്യം തളളുന്നത് കർഷകരെ തടയണമെന്ന് കൊച്ചി കോർപ്പറേഷനോട് കോടതി നിർദ്ദേശിച്ചു.
ട്രെയിനുകളിലെ പ്ലാസ്റ്റിക് കവറുകളിലെ ഭക്ഷണവിതരണം വേണ്ട; ഹൈക്കോടതി
