ഭാര്യ ഭക്ഷണം പാകം ചെയ്യുന്നില്ലെന്നോ വീട്ടുജോലികള്‍ ചെയ്യുന്നില്ലെന്നോ ഉള്ള കാരണത്താല്‍ വിവാഹമോചനം അനുവദിക്കാനാവില്ലെന്ന് സുപ്രീംകോടതി.വിവാഹം കഴിക്കുന്നത് ഒരു ജീവിതപങ്കാളിയെയാണെന്നും അല്ലാതെ വീട്ടുജോലിക്കാരിയെയല്ലെന്നും കോടതി ഭർത്താവിനെ ഓർമിപ്പിച്ചു.ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. കാലം മാറിയെന്നും പാചകം ചെയ്യുന്നതിലും തുണി അലക്കുന്നതിലും ഭർത്താവിനും തുല്യ ഉത്തരവാദിത്തമുണ്ടെന്നും കോടതി നിരീക്ഷിച്ചു. വീട്ടുജോലികളിലെ കുറവുകള്‍ ക്രൂരതയായി കാണാനാവില്ലെന്ന് കോടതി വ്യക്തമാക്കി.ഭാര്യക്ക് സീറ്റ് ലഭിച്ചില്ലെന്ന ആരോപണവും തന്നോട് മോശമായി പെരുമാറുന്നുവെന്ന ഭർത്താവിന്റെ പരാതിയും പരിഗണിച്ചാണ് കോടതിയുടെ ഈ സുപ്രധാന നിരീക്ഷണം. കേസില്‍ നേരിട്ട് ഹാജരാകാൻ കക്ഷികളോട് കോടതി നിർദ്ദേശിച്ചു.
വിവാഹം കഴിക്കുന്നത് വീട്ടുജോലിക്കാരിയെയല്ല, ജീവിതപങ്കാളിയെ; ഭര്‍ത്താവും പാചകം ചെയ്യണമെന്ന് സുപ്രീംകോടതി
