പൊതുജന ധാരണകളില്‍ നിന്ന് കെട്ടിപ്പടുക്കുന്ന കേസുകള്‍ക്കെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

അമിതമായ ആവേശത്തോടെയുള്ള അന്വേഷണം അലസതപോലെ തന്നെ ദോഷകരമാകുമെന്ന് സുപ്രീം കോടതി മുന്നറിയിപ്പ് നല്‍കി. പൊതുജനങ്ങളുടെ ധാരണകളിലും അന്വേഷകരുടെ വ്യക്തിപരമായ അഭിനിവേശങ്ങളിലും കെട്ടിപ്പടുക്കുന്ന കേസുകള്‍ നിരപരാധികളെ പ്രതികളാക്കുകയും യഥാര്‍ത്ഥ കുറ്റവാളിയെ രക്ഷപ്പെടാന്‍ അനുവദിക്കുകയും ചെയ്യുമെന്ന് കോടതി നിരീക്ഷിച്ചു. വീടിന് തീപിടിച്ച് ദമ്പതികള്‍ മരിച്ച സംഭവവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനിടെയാണ് കോടതി ഈ പരാമര്‍ശം നടത്തിയത്. സ്വത്ത് തര്‍ക്കത്തിന്റെ പേരില്‍ മകനും മരുമകളും ചേര്‍ന്ന് കൊലപ്പെടുത്തിയെന്നായിരുന്നു പ്രോസിക്യൂഷന്‍ കേസ്.പൂര്‍വ്വിക സ്വത്ത് ലഭിക്കാത്തതില്‍ മകന് നീരസം ഉണ്ടായിരുന്നെന്ന നാട്ടുകാരുടെ ആരോപണത്തെയാണ് പ്രോസിക്യൂഷന്‍ പൂര്‍ണ്ണമായും ആശ്രയിച്ചതെന്ന് കോടതി ചൂണ്ടിക്കാട്ടി. പ്രതിക്കെതിരായ ഗ്രാമത്തിന്റെ ശത്രുതയാണ് അന്വേഷണത്തിന് ഇടയാക്കിയത്. ഇതുമൂലം സത്യം ‘പ്രതികാരത്തിന്റെ ബലിപീഠത്തില്‍ ബലിയര്‍പ്പിക്കപ്പെട്ടു’വെന്ന് കോടതി അഭിപ്രായപ്പെട്ടു.കേസ് പ്രതികള്‍ക്കെതിരായ വിദ്വേഷത്തില്‍ നിന്നും പൊതുജന ധാരണകളില്‍ നിന്നും കെട്ടിപ്പടുത്തതാണെന്ന് കണ്ടെത്തി കോടതി പ്രതികളെ വെറുതെ വിടുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *