പോക്സോ കേസ് പ്രതിക്ക് 120 വർഷം കഠിനതടവും പിഴയും വിധിച്ച് കൊല്ലം അതിവേഗം സ്പെഷ്യൽ കോടതി. കൊല്ലം പെരിനാട് വില്ലേജിൽ ചെറുമൂട് ചേരിയിൽ നാട്ടുവാതുക്കൽ അജയ ഭവനം വീട്ടിൽ ചാർലി മകൻ 77 വയസ്സുള്ള നെൽസൺ നെയാണ് സ്പെഷ്യൽ കോടതി 120 വർഷം കഠിനതടവിനും 6 ലക്ഷം രൂപ പിഴ ഓടുക്കുന്നതിനും വിധിച്ചത്.കൊല്ലം അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജി സമീർ എ യാണ് ശിക്ഷ വിധിച്ചത്. 2020 മുതൽ 22 വരെ കോവിഡ് മഹാമാരി കാലത്താണ് പ്രതി പത്തു വയസ്സുകാരിയായ അതിജീവതയെ അതിക്രൂരമായി ലൈംഗിക പീഡനത്തിനിടയാക്കിയത്. അതിജീവതയുടെ മാതാവ് ജോലിക്കായി പോകുന്ന അവസരത്തിൽ പിതാവിന് മദ്യം നൽകിയതിനു ശേഷം അതിജീവതയെ നിരവധിതവണയായി ക്രൂരമായി രണ്ടു വർഷക്കാലം പീഡിപ്പിക്കുകയായിരുന്നു.അതിജീവിതയുടെ അധ്യാപകന്റെ ഇടപെടലിലാണ് വിവരം പുറത്തറിയുന്നത്. കുണ്ടറ സ്റ്റേഷൻ ഹൗസ് ഓഫീസർ രതീഷ്. ആർ ആണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സരിത ആർ ഹാജരായി. അതിജീവതയുടെ വിദ്യാഭ്യാസ നിലവാരവും കുടുംബ പശ്ചാത്തലവും കണക്കിലെടുത്ത് പുനരധിവാസം നടത്തേണ്ടതുണ്ടെന്ന് കോടതി കണ്ടെത്തി. അതിനായി വിക്ടിം കോമ്പൽസേഷൻ സ്കീമിൽ നിന്ന് കോമ്പൻസേഷൻ നൽകുന്നതിന് ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയോട് നിർദ്ദേശിച്ചിട്ടുണ്ട്. എ എസ് ഐ മാരായ സിന്ധ്യാ എസ്, മിനിമോൾ എന്നിവർ പ്രോസിക്യൂഷൻ നടപടികൾ ഏകീകരിച്ചു
പോക്സോ കേസ് പ്രതിക്ക് 120 വർഷം കഠിനതടവും പിഴയും
