ഒരു സാധാരണ കുടുംബത്തില്‍ ഉണ്ടാകാനിടയുള്ള വാക്കുതർക്കങ്ങളെയോ വഴക്കിനെയോ സ്ത്രീധന പീഡനമായോ ക്രൂരതയായോ കണക്കാക്കാൻ കഴിയില്ലെന്ന് സുപ്രീം കോടതി.വ്യക്തമായ തെളിവുകളോ കൃത്യമായ സംഭവങ്ങളോ ഇല്ലാതെ ഭർത്തൃവീട്ടുകാരെ ക്രിമിനല്‍ കേസുകളില്‍ കുടുക്കുന്നത് നിയമപരമായി നിലനില്‍ക്കില്ലെന്ന് കോടതി ഓർമ്മിപ്പിച്ചു.ബീഹാറില്‍ നിന്നുള്ള ഒരു കുടുംബത്തിന്റെ പരാതിയിലാണ് ഈ നിർണ്ണായക വിധി വന്നത്. തനിക്ക് സ്ത്രീധനമായി ബി.എം.ഡബ്ല്യു (BMW) കാർ വേണമെന്ന് ഭർത്താവും വീട്ടുകാരും ആവശ്യപ്പെട്ടെന്നും, തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചെന്നുമാണ് യുവതി പരാതിപ്പെട്ടത്. ഭർത്താവിനും മാതാപിതാക്കള്‍ക്കും സഹോദരിക്കുമെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു.എന്നാല്‍, കേസ് പരിശോധിച്ച കോടതിക്ക് ചില കാര്യങ്ങള്‍ ബോധ്യപ്പെട്ടു:അവ്യക്തമായ ആരോപണങ്ങള്‍: മാതാപിതാക്കള്‍ തന്നെ വഴക്കുപറയുന്നു എന്നതല്ലാതെ അവർ എപ്പോള്‍, എവിടെ വെച്ച്, എങ്ങനെ പീഡിപ്പിച്ചു എന്നതിന് കൃത്യമായ ഉദാഹരണങ്ങളൊന്നും പരാതിയിലില്ലായിരുന്നു വിവേചനം. ഇതേ പരാതിയില്‍ സഹോദരിക്കെതിരെയുള്ള കേസ് ഹൈക്കോടതി നേരത്തെ റദ്ദാക്കിയിരുന്നു. എന്നാല്‍ അതേ തെളിവുകള്‍ തന്നെ നിലനില്‍ക്കുന്ന മാതാപിതാക്കള്‍ക്കെതിരെ വിചാരണ തുടരാനായിരുന്നു ഹൈക്കോടതി നിർദ്ദേശം. ഇതിനെയാണ് സുപ്രീം കോടതി ചോദ്യം ചെയ്തത്.
വീട്ടിലെ വഴക്ക് സ്ത്രീധന പീഡനമല്ല; സുപ്രീം കോടതിയുടെ ചരിത്രപരമായ ഇടപെടല്‍
