കോടതി ഉത്തരവുകളിലെ ധനകാര്യ വകുപ്പിന്റെ എതിര്‍പ്പ് മറികടക്കാൻ നാലംഗ വിദഗ്‌ദ്ധ സമിതി

കോടതി ഉത്തരവ് നടപ്പാക്കുന്നതിലെ ധനകാര്യ വകുപ്പിന്റെ എതിർപ്പ് മറികടക്കാൻ ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായി ഭരണ പരിഷ്‌കാര വകുപ്പ് നാലംഗ വിദഗ്‌ദ്ധ സമിതി രൂപീകരിച്ചു.ധനകാര്യ വകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറി, നിയമവകുപ്പ് സെക്രട്ടറി, ബന്ധപ്പെട്ട ഭരണവകുപ്പ് സെക്രട്ടറി എന്നിവരാണ് സമിതി അംഗങ്ങള്‍.മതിയായ ബഡ്‌ജറ്റ് വിഹിതമില്ലാതിരിക്കുക, സാമ്പത്തിക സ്ഥിതിക്ക് താങ്ങാനാവാത്ത പദ്ധതി, സംസ്ഥാനത്തെ സാമ്പത്തിക ബുദ്ധിമുട്ട് എന്നീ സാഹചര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ധനകാര്യ വകുപ്പിന്റെ എതിർപ്പ്. എന്നാലിത് സർക്കാരിനെതിരായ കോടതിയലക്ഷ്യകേസായി മാറുന്നുവെന്നാണ് വിലയിരുത്തല്‍. ഇതു വകുപ്പിന്റേയും സർക്കാരിന്റേയും പ്രതിച്ഛായയെ പ്രതികൂലമായി ബാധിക്കുന്നുമുണ്ട്.നിയമനം, ആനുകൂല്യ വിതരണം, സ്ഥലമേറ്റെടുപ്പ്, പെൻഷൻ, ശമ്പളം തുടങ്ങിയ വിഷയങ്ങളിലാണ് ധനകാര്യ വകുപ്പിന്റെ എതിർപ്പ്. കോടതികളുടെ നിർദ്ദേശങ്ങളും ഉത്തരവുകളും നിശ്ചിത സമയത്തിനുള്ളില്‍ നടപ്പാക്കുന്നതില്‍ താമസമുണ്ടാകുന്നതായി ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പിന്റെ ഉത്തരവില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *