കോയമ്പത്തൂരില്‍ വിദ്യാര്‍ഥിയെ ലൈംഗികമായി പീഡിപ്പിച്ച കേസ്; മൂന്ന് പ്രതികള്‍ക്കും ജീവപര്യന്തം

കോയമ്പത്തൂര്‍ കൂട്ടബലാത്സംഗ കേസില്‍ മൂന്ന് പ്രതികള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. കോയമ്പത്തൂര്‍ മഹിളാ കോടതിയാണ് ശിക്ഷവിധിച്ചത്.പ്രതികളായ സതീഷ് എന്ന കറുപ്പസാമി , സഹോദരന്‍ കാര്‍ത്തിക് എന്ന കളീശ്വര്‍, ബന്ധു ഗുണ എന്ന തവസി എന്നിവര്‍ക്കാണ് ജീവപര്യന്തം തടവിന് ശിക്ഷ. വിമാനത്താവളത്തിന് സമീപം പുരുഷ സുഹൃത്തിനൊപ്പം കാറില്‍ ഇരിക്കുകയായിരുന്ന 20കാരിയെ ഭീഷണിപ്പെടുത്തി പുറത്തിറക്കി ബലാത്സഗം ചെയ്‌തെന്നാണ് കേസ്.2025 നവംബര്‍ 2 രാത്രിയാണ് സംഭവം ഉണ്ടായത്. എംബിഎ വിദ്യാര്‍ഥിനിയെ യുവാക്കല്‍ കൂട്ട ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. രാത്രി 11 മണിക്ക് വിമാനത്താവളത്തിന് സമീപം തന്റെ പുരുഷ സുഹൃത്തിനൊപ്പം കാറില്‍ ഇരിക്കുകയായിരുന്നു യുവതി. ബൈക്കിലെത്തിയ മൂന്ന് യുവാക്കള്‍ യുവാവിനെ വാള്‍ കൊണ്ടു വെട്ടി പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. ഭയന്ന യുവാവ് അടുത്തുള്ള പോലീസ് സ്റ്റേഷനിലെത്തി വിവരം അറിയിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ നാലു മണിയോടെ വിമാനത്താവളത്തിന് ഒരു കിലോമീറ്റര് അകലെയുള്ള ആളൊഴിഞ്ഞ പറമ്പില്‍ നിന്ന് പെണ്‍കുട്ടിയെ അവശ നിലയില്‍ കണ്ടെത്തുകയായിരുന്നു.സംഭവത്തില്‍ ഒരു മാസത്തിനുള്ളില്‍ കുറ്റപത്രം നല്‍കാന്‍ തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിൻ നിര്‍ദേശിച്ചിരുന്നു. 4 മാസത്തിലാണ് ശിക്ഷാവിധി പുറപ്പെടുവിച്ചിരിക്കുന്നത്. അതിജീവിതയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ 7 ലക്ഷം രൂപ നല്‍കണമെന്നും പുരുഷ സുഹൃത്തിന് 2 ലക്ഷം രൂപ നല്‍കണമെന്നും കോടതി ഉത്തരവില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *