പോപ്പുലര്‍ ഫ്രണ്ട് നിരോധനം: സ്വത്ത് കണ്ടുകെട്ടിയതിനെതിരായ അപ്പീല്‍ ഹൈക്കോടതി തള്ളി

പോപ്പുലർ ഫ്രണ്ട് നിരോധനവുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട് കേസിൽ സ്വത്തുക്കൾ കണ്ടുകെട്ടിയതിനെതിരായ അപ്പീൽ ഹൈക്കോടതി തള്ളി. മൂന്നാര്‍ വില്ല വിസ്ത പ്രൈവറ്റ് ലിമിറ്റഡി‌ന്റെ അപ്പീലാണ് ജസ്റ്റിസ് എസ്.ഈശ്വരൻ തള്ളിയത്. പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന എം.കെ. അഷ്‌റഫിന്റെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം. 2.53 കോടി രൂപയുടെ സ്വത്തുക്കളാണ് 2023 ജനുവരിയിൽ ഇഡി കണ്ടുകെട്ടിയത്. നടപടി ശരിവെച്ചതിനെതിരായ അപ്പീൽ കഴിഞ്ഞ മെയിൽ അപ്പലേറ്റ് ട്രൈബ്യൂണൽ തള്ളിയിരുന്നു. ഇതിനെതിരെയാണ് സ്ഥാപനം ഹൈക്കോടതിയെ സമീപിച്ചത്. വിചാരണ ഘട്ടത്തിലുള്ള കേസിൽ ഇടപെടുന്നത് ഇരുഭാഗത്തെയും ദോഷകരമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് അപ്പീൽ ഹൈക്കോടതി തള്ളിയത്.

Leave a Reply

Your email address will not be published. Required fields are marked *