കേന്ദ്രസർക്കാർ അടുത്തിടെ പാസാക്കിയ ആണവോർജ ബില്ലിനെതിരേ റിട്ട. സിവില്‍ സർവീസ് ഉദ്യോഗസ്ഥർ സുപ്രീംകോടതിയെ സമീപിച്ചു.സസ്റ്റൈനബിള്‍ ഹാർനെസിംഗ് ആൻഡ് അഡ്വാൻസ്മെന്റ് ഓഫ് ന്യൂക്ലിയർ എനർജി ഫോർ ട്രാൻസ്ഫോർമിംഗ് ഇന്ത്യ 2025 (ശാന്തി) എന്നറിയപ്പെടുന്ന ബില്ല് ഭരണഘടനയിലെ ആർട്ടിക്കിള്‍ 14,19,21 പ്രകാരമുള്ള മൗലികാവകാശങ്ങള്‍ ലംഘിക്കുന്നുവെന്ന് ആരോപിച്ചാണു ഹർജി.ശാന്തി നിയമത്തിന്റെ പിൻബലത്തോടെ സ്വകാര്യ കന്പനികള്‍ക്കു രാജ്യത്ത് ആണവനിലയങ്ങള്‍ സ്ഥാപിക്കാൻ അനുവദിക്കുന്നു. നിയമപ്രകാരം 3000 കോടി രൂപയില്‍ കൂടുതല്‍ ആണവ നാശനഷ്ടങ്ങള്‍ ഉണ്ടായാല്‍ കന്പനിയെ ബാധ്യതയില്‍നിന്നും ഒഴിവാക്കി.ആണവ നാശനഷ്ടങ്ങള്‍ 10,000 കോടി രൂപയ്ക്കു മുകളില്‍ വരുന്ന സഹചര്യത്തിലാണിത്. ഓലിയം വാതകച്ചോർച്ച കേസില്‍ സുപ്രീംകോടതി വിധിച്ച സന്പൂർണ ബാധ്യതാ തത്വത്തിന് വിരുദ്ധമാണ് കേന്ദ്രസർക്കാർ പാസാക്കിയ ശക്തി നിയമമെന്നും ഹർജിക്കാർക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷണ് വ്യക്തമാക്കി. സർക്കാരിന്റെ ബാധ്യത 4500 കോടി രൂപയാക്കി പരിമിതപ്പെടുത്തിയതായും ഭൂഷണ് ചൂണ്ടിക്കാട്ടി.
ശാന്തി ബില്ലിനെതിരേ സുപ്രീംകോടതിയില്‍ വീണ്ടും ഹര്‍ജി
