‘കേരള സ്റ്റോറി 2’ വിന്റെ പ്രദർശനാനുമതി തടയണമെന്ന ഹരജി നേരത്തെ തീർപ്പാക്കണം എന്ന നിർമ്മാതാക്കളുടെ ആവശ്യം ഹൈക്കോടതി തള്ളി.ഇന്ന് ഉച്ചക്ക് രണ്ടു മണിക്ക് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ സിംഗിള്‍ ബെഞ്ച് ഹരജി വീണ്ടും പരിഗണിക്കും. സിനിമയുടെ റിലീസ് നാളെയായതിനാല്‍ ഹൈക്കോടതിയില്‍ നിന്നും പ്രതികൂല ഉത്തരവ് ഉണ്ടായാല്‍ മേല്‍ക്കോടതിയില്‍ സമീപിക്കാൻ സമയം വേണമെന്നായിരുന്നു നിർമ്മാതാക്കളുടെ ആവശ്യം. സിനിമ മുഴുവനായി കാണാൻ സമയമില്ലാത്തതിനാല്‍ ചിത്രത്തിന്റെ ടീസർ പരിഭാഷ കണ്ടായിരിക്കും കോടതി ഉത്തരവിടുക.കോടതിയിലെ യിലെ വാദം തീരും വരെ കേരള സ്റ്റോറി സിനിമയുടെ റിലീസ് പാടില്ലെന്ന് ഹൈക്കോടതി ഇന്നലെ ഉത്തരവിട്ടിരുന്നു. ഹരജിക്കാരുടെ വാദങ്ങള്‍ സിനിമയുടെ നിര്‍മാതാക്കള്‍ അപ്രസക്തമാക്കരുതെന്നും കോടതി പറഞ്ഞു. ജഡ്ജിമാർ സിനിമ കണ്ട് വിലയിരുത്തുന്നതില്‍ എതിർപ്പ് അറിയിച്ചും നിർമാതാവ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു.ചിത്രത്തിന്റെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജിയിലാണ് നിർമ്മാതാവ് വിപുല്‍ അമൃത്പാല്‍ സത്യവാങ്മൂലം ഹൈകോടതിയില്‍ സമർപ്പിച്ചത്. സിനിമ കണ്ടു വിലയിരുത്താനുള്ള അധികാരം സെൻസർ ബോർഡിനു മാത്രമാണെന്നും,, അതിനുമുകളില്‍ ഹൈക്കോടതിയുടെ അധികാരം ഉപയോഗിക്കുന്നത് ശരിയല്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. രണ്ടു മിനിറ്റ് മാത്രമുള്ള ടീസർ കണ്ടുകൊണ്ട് ചിത്രതെ വിലയിരുത്താൻ പാടില്ലെന്നും ചിത്രത്തിന്റെ റിലീസിന് ആവശ്യമായ നിയമ നടപടികളെല്ലാം പൂർത്തീകരിച്ചതാണെന്നുമാണ് സത്യവാങ്മൂലം.സിനിമയുടെ പേര് മാറ്റാൻ കഴിയില്ലെന്നും,, കേരളം ഉള്‍പ്പെടെ മൂന്ന് സംസ്ഥാനങ്ങളിലെ സംഭവങ്ങള്‍ ചിത്രത്തില്‍ പറയുന്നതുകൊണ്ട് തന്നെ പേരിലെ “ഗോസ് ബിയോണ്ട് ” അതിനെയാണ് സൂചിപ്പിക്കുന്നതെന്നുമാണ്നിർമ്മാതാവിന്റെ വാദം. സിനിമയുടെ റിലീസ് വരുന്ന സാഹചര്യത്തില്‍ ഹരജി ദുരുദ്ദേശപരമെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. എന്നാല്‍ കേരള സ്റ്റോറിയുമായി ബന്ധപ്പെട്ട എല്ലാ ഹരജികളിലും വിശദമായ വാദം കേട്ട കോടതി ഹരജിക്കാരുടെ ആവശ്യം സത്യസന്ധമെന്നും, ഹരജിക്കാരുടെ വാദങ്ങള്‍ നിർമാതാക്കള്‍ അപ്രസക്തമാക്കരുതെന്നും പറഞ്ഞു. കേസ് കോടതിയുടെ പരിഗണനയിലായതിനാല്‍ വാദങ്ങള്‍ തീരുന്നതു വരെ സിനിമയുടെ റിലീസ് പാടില്ലെന്നും ജസ്റ്റിസ് ബെച്ചു കുര്യൻ നിർദേശിക്കുകയായിരുന്നു.
കേരള സ്റ്റോറി 2; ഹർജി നേരത്തെ തീര്‍പ്പാക്കണമെന്ന നിര്‍മാതാവിന്റെ ആവശ്യം തള്ളി ഹൈക്കോടതി
