എയിംസ് വേണമെന്ന ആവശ്യം; കേന്ദ്രനിലപാടില്‍ ഹൈക്കോടതിക്ക് അതൃപ്തി, മറുപടിക്ക് നാലാഴ്ച നല്‍കാനാകില്ല

കേരളത്തില്‍ എയിംസ് വേണമെന്ന ആവശ്യത്തിലെ കേന്ദ്രനിലപാടില്‍ ഹൈക്കോടതിക്ക് അതൃപ്തി. സംസ്ഥാനം നിർദ്ദേശിച്ച സ്ഥലത്ത് സാധ്യതാ പഠനം നടത്താൻ കേന്ദ്രത്തിന് ഹൈക്കോടതി നിർദ്ദേശം നല്‍കിയിരുന്നു.എന്നാല്‍ മറുപടി നല്‍കാൻ 4 ആഴ്ച വേണം എന്ന് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടിരുന്നു. അത്രയും സമയം നല്‍കാൻ ആവില്ലെന്നാണ് കോടതിയുടെ മറുപടി. എയിംസ് കേരളത്തില്‍ സ്ഥാപിക്കാൻ തീരുമാനം എടുത്തിട്ടില്ലേ എന്ന് കേന്ദ്രത്തോട് കോടതി ചോദിച്ചു.. എന്തുകൊണ്ടാണ് തീരുമാനം നീണ്ടുപോകുന്നത് എന്നും കോടതി ചോദിച്ചു. രണ്ടാഴ്ച സമയം നല്‍കിയിട്ടുണ്ട്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ പ്രതിനിധി ഓണ്‍ലൈൻ ആയി ഹാജരാവണമെന്നും സാധ്യതാ പഠനം സംബന്ധിച്ച്‌ മറുപടി നല്‍കാനുമാണ് നിർദേശം.

Leave a Reply

Your email address will not be published. Required fields are marked *