സര്‍ക്കാര്‍ ജീവനക്കാരുടെ വിവരങ്ങള്‍ ചോര്‍ത്തി, അനുമതിയില്ലാതെ ഫോണ്‍ നമ്പർ ശേഖരിച്ചു :ഹ‍ര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

സര്‍ക്കാര്‍ ജീവനക്കാരുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തിയതില്‍ ഡാറ്റാ ചോർച്ചയും സ്വകാര്യതാ ലംഘനവും ആരോപിച്ച്‌ നല്‍കിയ ഹ‍ർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.സെക്രട്ടറിയേറ്റ് ജീവനക്കാരനായ അനില്‍ കുമാർ അടക്കമുള്ളവരാണ് ഹ‍ജിക്കാർ. സ്പാർക്കില്‍ ഔദ്യോഗിക ആവശ്യത്തിന് മാത്രമായി നല്‍കിയ ഫോണ്‍ നമ്ബര്‍ ശേഖരിച്ചത് വ്യക്തികളുടെ അനുമതിയില്ലാതെയെന്നാണ് വാദം. സ്പാര്‍ക്കില്‍ നിന്ന് മുഖ്യമന്ത്രിയുടെ ഓഫീസിന് വിവരങ്ങള്‍ കൈമാറിയത് സ്വകാര്യതാ ലംഘനമാണെന്നും, ഒരു രാഷ്ട്രീയ പാര്‍ട്ടി തിരഞ്ഞെടുപ്പ് നേട്ടത്തിനായി വിവരങ്ങള്‍ ഉപയോഗിച്ചുവെന്നും ഹർജിയില്‍ വാദിക്കുന്നു. നടപടി തടയണമെന്നും, സ്വകാര്യ വിവരങ്ങള്‍ അനധികൃതമായി ഉപയോഗിച്ചതിന് നഷ്ടപരിഹാരം നല്‍കണമെന്നും മുഖ്യമന്ത്രിയെ പിണറായി വിജയനെയടക്കം എതിർകക്ഷികളാക്കി സമർപ്പിച്ച ഹർജിയില്‍ ആവശ്യപ്പെടുന്നു.സർക്കാർ ജീവനക്കാർ ഔദ്യോഗിക ആവശ്യത്തിന് നല്‍കിയ വ്യക്തി വിവരങ്ങള്‍ മുഖ്യമന്ത്രിയുടെഓഫീസ് ചോർത്തിയെന്നാണ് ആരോപണം. ജീവനക്കാരുടെ സ്വകാര്യ ഫോണിലേക്ക് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് സന്ദേശം അയക്കുന്നത് തടയണമെന്നാണ് ആവശ്യം.സർക്കാർ ചെലവിലുള്ള പാർട്ടി സർവ്വേ തടഞ്ഞ ഹൈക്കോടതി ഉത്തരവിന്‍റെ ബഹളം മാറും മുൻപാണ് വ്യക്തിവിവര ചോർച്ച ആരോപണവും കോടതിയിലെത്തുന്നത്. കഴിഞ്ഞ ദിവസം സർക്കാർ, അർദ്ധ സർക്കാർ ജീവനക്കാരുടെ സ്വകാര്യ ഫോണുകളിലേക്ക് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് വന്ന സന്ദേശം ചൂണ്ടികാട്ടിയാണ് ഹർജി. ശമ്ബളത്തിനും മറ്റ് ഔദ്യോഗിക ആവശ്യത്തിനും മാത്രമായി സ്പാർക്കില്‍ നല്‍കിയ വിവരങ്ങള്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് എങ്ങനെ കിട്ടി എന്ന് അന്വേഷിക്കണമെന്നാണ് പ്രധാന ആവശ്യം.ഡി എ വർധന, ശമ്ബളം പരിഷ്കാരണം തുടങ്ങി ഉദ്യോഗസ്ഥരെ സ്വാധീനിക്കാൻ സാധ്യത ഉള്ള കാര്യങ്ങള്‍ ആയിരുന്നു സന്ദേശത്തില്‍ ഉണ്ടായിരുന്നത്.വ്യക്തികളുടെ ഫോണ്‍ നമ്ബറും മറ്റും വിവരങ്ങളും അവരുടെ അനുമതി ഇല്ലാതെ ശേഖരിച്ചാണ് ഈ സന്ദേശങ്ങള്‍ അയച്ചതെന്നും ഇത് സ്വകാര്യതയുടെ ലംഘനം ആണെന്ന് ഹർജിക്കാർ ആരോപിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *