പൊതുസ്ഥലത്ത് നിസ്‌കരിച്ച വിദ്യാർഥികൾക്കെതിരായ കേസ് റദ്ദാക്കി അലഹബാദ് ഹൈക്കോടതി 

ലഖ്‌നോ: പൊതുസ്ഥലത്ത് നിസ്‌കരിച്ചതിന് വിദ്യാർഥികൾക്കെതിരേ രജിസ്റ്റർ ചെയ്ത കേസ് അലഹബാദ് ഹൈക്കോടതി റദ്ദാക്കി. പ്രാദേശിക ഭരണകൂടം പ്രവേശനവിലക്ക് ഏർപ്പെടുത്തിയ സ്ഥലത്ത് നിസ്‌കരിച്ചെന്ന് ആരോപിച്ച് ഐ.പി.സി സെക്ഷനിലെ വിവിധ വകുപ്പുകൾ ഉപയോഗിച്ച് രണ്ട് വിദ്യാർഥിൾക്കെതിരേ എടുത്ത കേസാണ് ജസ്റ്റിസ് സൗരഭ് ശ്രീവാസ്തവയുടെ അധ്യക്ഷതയിലുള്ള സിംഗിൾബെഞ്ച് റദ്ദാക്കിയത്. വിദ്യാർഥികൾക്ക് മുൻകാല ക്രിമിനൽ പശ്ചാത്തലമില്ലാത്തതും കേസ് തുടരുന്നത് അവരുടെ ഭാവിയെ ബാധിക്കുമെന്നതും പരിഗണിച്ചാണ് കോടതി നടപടി. പൊതുസ്ഥലത്ത് നിസ്‌കരിച്ച വിദ്യാർഥികൾക്കെതിരായ കേസ് റദ്ദാക്കി അലഹബാദ് ഹൈക്കോടതി.സമാധാനവും ഐക്യവും നിലനിർത്തുന്നതിനായി ഭരണകൂടം നൽകുന്ന നിർദേശങ്ങൾ പാലിക്കാൻ പൗരന്മാർക്ക് ബാധ്യതയുണ്ടെന്ന് ഓർമ്മിപ്പിച്ച കോടതി, ഇന്ത്യ ഒരു മതേതര ജനാധിപത്യ രാജ്യമാണെന്നും എല്ലാ വിശ്വാസികൾക്കും അവരുടെ മതം പിന്തുടരാൻ ഭരണഘടന അവകാശം നൽകുന്നുണ്ടെന്നും നിരീക്ഷിച്ചു. 

Leave a Reply

Your email address will not be published. Required fields are marked *