പറവൂർ: പറവൂർ നഗരത്തിലെ കെ.എം.കെ ജംഗ്ഷന് സമീപം ബിവറേജസ് കോർപ്പറേഷന്റെ വിദേശ മദ്യവില്പനശാല തുടങ്ങുന്നത് പറവൂർ മുൻസിഫ് കോടതി സ്റ്റേചെയ്തു. പല്ലംതുരുത്ത് റോഡിലുള്ള മദ്യവില്പനശാലയാണ് ഇവിടേക്ക് മാറ്രുന്നത്. ജനവാസ മേഖലയിൽ മദ്യവില്പനശാല ആരംഭിക്കുന്നതിനെതിരെ പ്രദേശവാസികൾ കഴിഞ്ഞ ഒരാഴ്ചയായി സമരത്തിലാണ്. മദ്യവുമായി എത്തിയ വാഹനം നാട്ടുകാർ തടഞ്ഞു. ടൗൺ സെൻട്രൽ റെസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് എം.കെ. ആഷിക്, സെക്രട്ടറി കെ.ബി. രമേശ്, പാട്രാക്ക് പ്രസിഡന്റ് എസ്. രാജൻ എന്നിവർ നൽകിയ ഹർജിയിലാണ് കോടതി സ്റ്റേചെയ്തത്. ഹർജിക്കാർക്കുവേണ്ടി അഡ്വ. അയൂബ്ഖാൻ ഹാജരായി.
മദ്യവില്പനശാല തുടങ്ങുന്നത് കോടതി തടഞ്ഞു
