ഉഷ ജോസഫ് കുട്ടിയുടെ വയറ്റില്‍ നിന്നും പുറത്തെടുത്ത ശസ്ത്രക്രിയ ഉപകരണം ഡോക്ടർമാർ കൈമാറിയെന്ന് അമ്പലപ്പുഴ ഡിവൈഎസ്പി വ്യക്തമാക്കി.ആർട്ടറി ഫോർസെപ്സ് എന്ന ഉപകരണമാണ് പുറത്തെടുത്തത്. ഉപകരണത്തിന്റെ അഗ്രഭാഗം ഒടിഞ്ഞ നിലയിലായിരുന്നു കാണപ്പെട്ടത്. കൊച്ചി അമൃത ആശൂപത്രിയിലെ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത ഉപകരണം ഇനി കോടതിയില്‍ ഹാജരാക്കും. വണ്ടാനം മെഡിക്കല്‍ കോളേജിലെ ചികിത്സാ പിഴവിനെ തുടര്‍ന്നാണ് ഉഷയുടെ വയറ്റില്‍ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയത്.
ഉഷയുടെ വയറ്റിലുണ്ടായിരുന്ന ഉപകരണം ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു, ഇനി കോടതിയില്‍ ഹാജരാക്കും
