മങ്കട സദാചാര കൊലക്കേസില്‍ ശിക്ഷാവിധി ഇന്ന്

മങ്കട സദാചാര കൊലക്കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ അഞ്ച് പ്രതികളുടെ ശിക്ഷ ഒന്നാം അഡീഷണല്‍ സെഷൻസ് കോടതി ഇന്ന് വിധിക്കും.ഒന്നാം പ്രതി ഷറഫുദ്ദീൻ, രണ്ടാം പ്രതി അബ്ദുല്‍ ഗഫൂര്‍, മൂന്നാംപ്രതി അബ്ദുനാസര്‍, നാലാം പ്രതി സക്കീര്‍ ഹുസൈൻ, അഞ്ചാം പ്രതി മുഹമ്മദ് സുഹൈല്‍ എന്നിവര്‍ കുറ്റക്കാരെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. കൂട്ടില്‍ കുന്നശ്ശേരി നസീര്‍ ഹുസൈനെ മര്‍ദ്ദി ച്ചു കൊന്നു എന്നാണ് കേസ്. 2016 ജൂണ്‍ 28ന് ആയിരുന്നു കൊലപാതകം. മര്‍ദ്ദന ദൃശ്യം ഒന്നാം പ്രതിയുടെ ഫോണില്‍ പകര്‍ത്തിയിരുന്നു. ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്തിരുന്നെങ്കിലും ഫോറൻസിക് പരിശോധനയില്‍ വീണ്ടെടുത്തത് കേസില്‍ നിര്‍ണായകമായി.

Leave a Reply

Your email address will not be published. Required fields are marked *