റോയൽ വിഷൻ ലീഗൽ കൺസൽട്ടൻസി കോട്ടയത്തും പ്രവർത്തനമാരംഭിച്ചു

കോട്ടയം: റോയൽ വിഷൻ ലീഗൽ കൺസൽട്ടൻസി കോട്ടയത്ത് പ്രവർത്തനം ആരംഭിച്ചു. മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ, കോട്ടയം ഭദ്രാസനധിപൻ അഭിവന്ദ്യ ഡോ. യൂഹാനോൻ മാർ ദിയസ്കോറോസ് മെത്രാപ്പോലീത്ത മുഖ്യാതിഥി ആയിരുന്നു. പ്രമുഖ ബിസിനസുകാരൻ ഷാജി മടക്കൽ തുടങ്ങിയ വിശിഷ്ടാതിഥികളും പങ്കെടുത്തു.

റോയൽ വിഷൻ ലീഗൽ കൺസൾട്ടൻസി ഗ്രൂപ്പിന്റെ ഏഴാമത്തെ ഓഫീസാണ് കോട്ടയത്ത് പ്രവർത്തനം ആരംഭിച്ചിട്ടുള്ളത്. കോട്ടയത്തിന് പുറമേ ഹൈദരാബാദ്, ഡൽഹി, ബംഗളൂരു, മംഗളൂരു, കോഴിക്കോട്, കൊച്ചി, കൊല്ലം, കൊട്ടാരക്കര, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് മറ്റ് ഓഫീസുകൾ പ്രവർത്തിക്കുന്നത്. നിയമസഹായങ്ങൾ നൽകുന്നതിനോടൊപ്പം നിയമ അവബോധം സൃഷ്ടിക്കുന്നതിനുള്ള വിവിധ പ്രവർത്തനങ്ങളും റോയൽ വിഷന്റെ നേതൃത്വത്തിൽ നടക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *