ശബരിമല സ്വർണ്ണക്കൊള്ള കേസ് ഇന്ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും. ശ്രീകോവിലിലെ സ്വർണ്ണപ്പാളികളുടെ സാംപിളുകള്‍ പരിശോധിക്കാൻ ജംഷെഡ്പൂരിലെ ലാബിനെയാണ് നിശ്ചയിച്ചിരിക്കുന്നത്.ഈ വിവരം അന്വേഷണസംഘം (SIT) ഇന്ന് കോടതിയെ അറിയിക്കും. ജസ്റ്റിസുമാരായ വി. രാജ വിജയരാഘവൻ, കെ.വി. ജയകുമാർ എന്നിവരടങ്ങിയ ദേവസ്വം ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.കൂടാതെ, ശബരിമലയിലെ കൊടിമര പുനപ്രതിഷ്ഠയിലെ അഴിമതിയെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ച കാര്യം വിജിലൻസ് കോടതിയെ അറിയിക്കും. ഒരു മാസത്തിനുള്ളില്‍ കേസിന്റെ പ്രാഥമിക അന്വേഷണം പൂർത്തിയാക്കാനാണ് കോടതി നിർദ്ദേശം.
ശബരിമല സ്വര്‍ണ്ണക്കൊള്ള: സ്വര്‍ണ്ണപ്പാളികളുടെ സാംപിള്‍ പരിശോധന ജംഷെഡ്പൂരിലെ ലാബില്‍ പരിശോധിക്കാൻ എസ്ഐടി; കേസ് ഇന്ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും
