ശബരിമല നെയ് ക്രമക്കേട്: അന്വേഷണത്തിന് കൂടുതല്‍ സമയം അനുവദിച്ച് ഹൈക്കോടതി

കൊച്ചി : ശബരിമല ആടിയശിഷ്ടം നെയ് ക്രമക്കേടില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ വിജിലന്‍സിന് കൂടുതല്‍ സമയം അനുവദിച്ച് ഹൈക്കോടതി. 45 ദിവസം സമയമാണ് ഹൈക്കോടതി അനുവദിച്ചത്. ആഴത്തിലുള്ള അന്വേഷണം വേണമെന്ന വിജിലന്‍സിന്റെ ആവശ്യം പരിഗണിച്ചാണ് നടപടി. അതേ സമയം ക്രമക്കേടില്‍ 29 ശാന്തിക്കാരും മൂന്ന് ഓഫീസര്‍മാര്‍ക്കുംപങ്കുണ്ടെന്നാണ് വിജിലന്‍സിന്റെ നിലപാട്.ആടിയശിഷ്ടം നെയ് വില്‍പനയിലൂടെ ഈ സീസണില്‍ 27 ലക്ഷം രൂപയുടെ ക്രമക്കേടാണ് വിജിലന്‍സ് കണ്ടെത്തിയിരിക്കുന്നത് . നാല് കൗണ്ടറുകളിലൂടെയാണ് നെയ് വില്‍പന നടന്നത്. ആടിയശിഷ്ടം നെയ് വില്‍പന നടത്തുന്ന കൗണ്ടറുകളില്‍ എത്തിച്ച ഏകദേശം 22000 പാക്കറ്റ് നെയ് വിറ്റതിന്റെ കണക്കുകളില്ലെന്നാണ് വിജിലന്‍സിന്റെ പ്രാഥമിക കണ്ടെത്തല്‍. നെയ് വില്‍പനയുടെ കണക്കുകള്‍ ഉള്‍പ്പെടെ സൂക്ഷിക്കുന്നതില്‍ അനാസ്ഥയുണ്ടായിട്ടുണ്ട്. ഒരു സാധാരണ നോട്ട് പുസ്തകത്തിലാണ് എല്ലാ കണക്കുകളും എഴുതുന്നത്. ഡ്യൂട്ടി മാറ്റം ഉള്‍പ്പെടെ ഇതിലാണ് രേഖപ്പെടുത്തുന്നതെന്നും വിജിലന്‍സ് കണ്ടെത്തിയിരുന്നു

Leave a Reply

Your email address will not be published. Required fields are marked *