കൊച്ചി എളമക്കരയില്‍ മകളെ കൊലപ്പെടുത്തി പിതാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്.പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് നടുക്കുന്ന കണ്ടെത്തല്‍ ഉണ്ടായത്. പെണ്‍കുട്ടി ഒരു വർഷത്തോളം പീഡനത്തിനിരയായെന്നാണ് പോസ്റ്റ്മാർട്ടം റിപ്പോർട്ട്. മരണത്തിന് മണിക്കൂറുകള്‍ക്ക് മുൻപും പീഡനം നടന്നതായും പോസ്റ്റ് മാർട്ടം റിപ്പോർട്ടില്‍ പറയുന്നു.എളമക്കര പോലീസ് സംഭവത്തില്‍ പോക്സോ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.ആരാണ് പീഡിപ്പിച്ചതെന്നതില്‍ അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ് പൊലീസ്. എന്നാല്‍ കുട്ടി പീഡിപ്പിക്കപ്പെട്ടതിനെപ്പറ്റി അറിയില്ലെന്നാണ് കുട്ടിയുടെ അമ്മയുടെ മൊഴി. കഴിഞ്ഞമാസം 16 നാണ് അച്ഛനെയും മകളെയും വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതിന് ശേഷം പോസ്റ്റ്മാർട്ടം നടത്തിയിരുന്നു. പോസ്റ്റ്മാർട്ടം റിപ്പോർട്ടിലാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.ഈ വിവരങ്ങളാണ് നാടിനെയാകെ ഞെട്ടിച്ചിരിക്കുന്നത്. പ്രതിയെപ്പറ്റി ഇതുവരെ വിവരങ്ങളൊന്നുമില്ലെന്നാണ് പൊലീസില്‍ നിന്നുള്ള വിവരം.
മകളെ കൊലപ്പെടുത്തി പിതാവ് ജീവനോടുക്കിയ സംഭവം; ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്, പെണ്‍കുട്ടി ഒരു വര്‍ഷത്തോളം പീഡനത്തിനിരയായി
