ഏഴ് വര്‍ഷംവരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളില്‍ നോട്ടീസ് നിര്‍ബന്ധമെന്ന് സുപ്രീംകോടതി

ഏഴ് വർഷംവരെ തടവുശിക്ഷ ലഭിച്ചേക്കാവുന്ന കേസുകളില്‍ ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (ബിഎൻഎസ്‌എസ്) 35 (3 ) വകുപ്പ് പ്രകാരം പോലീസ് നോട്ടീസ് അയയ്ക്കുന്നത് നിർബന്ധമെന്ന് സുപ്രീംകോടതി.ഇത്തരത്തില്‍ നോട്ടീസ് നല്‍കാത്ത സാഹചര്യത്തില്‍ ഏഴ് വർഷത്തില്‍താഴെ തടവ് ലഭിച്ചേക്കാവുന്ന കുറ്റകൃത്യങ്ങള്‍ക്ക് അറസ്റ്റ് പാടില്ലെന്ന് ജസ്റ്റീസുമാരായ എം.എം. സുന്ദരേഷ്, എൻ. കോടീശ്വർ സിംഗ് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.2023ലെ ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയുടെ 35 (3) വകുപ്പ് പ്രകാരം എല്ലാ കേസുകളിലും നിർബന്ധമായി നോട്ടീസ് അയക്കണോ എന്ന വിഷയമാണ് സുപ്രീംകോടതി പരിശോധിച്ചത്. പ്രതിയെ കൂടുതല്‍ കുറ്റകൃത്യത്തില്‍നിന്ന് തടയുക, ശരിയായ അന്വേഷണം സാധ്യമാക്കുക, തെളിവുകള്‍ നശിപ്പിക്കുന്നത് തടയുക, സാക്ഷികളെ സംരക്ഷിക്കുക, കോടതിയില്‍ പ്രതിയുടെ സാന്നിധ്യം ഉറപ്പാക്കുക തുടങ്ങിയ സാഹചര്യത്തില്‍ കസ്റ്റഡി ആവശ്യമാണെന്ന് പോലീസിന് ബോധ്യപ്പെട്ടാല്‍ മാത്രമേ ബിഎൻഎസ്‌എസ് സെക്ഷൻ 35(1)(ബി)(ശശ) പ്രകാരം അറസ്റ്റ് ചെയ്യാൻ കഴിയൂ എന്നും കോടതി കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *