സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന (EWS) രോഗികൾക് സൗജന്യ ചികിത്സ നല്‍കണമെന്ന കരാർ ലംഘിച്ചതിനെത്തുടര്‍ന്ന്, ഇന്ദ്രപ്രസ്ഥ അപ്പോളോ ആശുപത്രിയുടെ ഓഹരികൾ ലേലം ചെയ്യാൻ അനുമതി തേടി ഡൽഹി സർക്കാർ സുപ്രിം കോടതിയെ സമീപിച്ചു.ആശുപത്രിയിൽ സർകാരിനുള്ള 26 ശതമാനം ഓഹരികൾ വിൽക്കാനാണ് ശുപാർശ.കുറഞ്ഞ നിരക്കില്‍ ഭൂമി അനുവദിച്ചപ്പോള്‍ നല്കിയ ഉറപ്പ് പ്രകാരം 10% കിടക്കകളും 25% ഒപിഡി സേവനങ്ങളും പാവപ്പെട്ടവര്‍ക്കായി നീക്കിവക്കാന് അപ്പോളോ തയ്യാറായില്ലെന്ന് സര്‍ക്കാര്‍ ആരോപിക്കുന്നു. സൗജന്യ ചികിത്സ നല്കുന്നതില് വീഴ്ച വരുത്തിയതിലൂടെ ആശുപത്രി വന്‍ ലാഭം കൊയ്തതായും ഇത് പൊതുജനങ്ങളോടുള്ള വഞ്ചനയാണെന്നും ഡല്‍ഹി ആരോഗ്യവകുപ്പ് കോടതിയെ അറിയിച്ചു.ആശുപത്രിയുടെ നടത്തിപ്പില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്നും പകരം ആ ഓഹരികൾ ലേലം ചെയ്ത് തുക ഈടാക്കണമെന്നുമാണ് സര്‍ക്കാരിന്റെ ആവശ്യം. സൗജന്യ ചികിത്സാ സൗകര്യം ഒരുക്കാത്ത സ്വകാര്യ ആശുപത്രികള്‍ക്കെതിരെ ഡല്‍ഹി സര്‍ക്കാര്‍ കര്‍ശന നടപടികളാണ് സ്വീകരിച്ചു വരുന്നത്. വര്‍ഷങ്ങളായി തുടരുന്ന ഈ നിയമയുദ്ധത്തില്‍ അപ്പോളോ ആശുപത്രി മാനേജ്മെന്റിന് തിരിച്ചടിയാകുന്ന നീക്കമാണ് ഇപ്പോള്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത്.
പാവപ്പെട്ടവര്‍ക്ക് ചികിത്സ നിഷേധിച്ചു: അപ്പോളോ ആശുപത്രി ലേലം ചെയ്യാന്‍ സുപ്രീം കോടതിയോട് ശുപാര്‍ശ ചെയ്ത് ഡല്‍ഹി സര്‍ക്കാര്‍
