ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വിജിലൻസ് കോടതി ബുധനാഴ്ചത്തേക്ക് മാറ്റി

കട്ടളപ്പാളി സ്വർണ്ണക്കവർച്ചാ കേസില്‍ പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വിജിലൻസ് കോടതി ബുധനാഴ്ചത്തേക്ക് മാറ്റി.റിമാൻഡ് കാലാവധി പൂർത്തിയായിട്ടും കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തില്‍ സ്വാഭാവിക ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് പോറ്റി കോടതിയെ സമീപിച്ചത്.റിമാൻഡ് കാലാവധിയായ 90 ദിവസം പിന്നിട്ടിട്ടും പ്രത്യേക അന്വേഷണ സംഘത്തിന് ഇതുവരെ കുറ്റപത്രം സമർപ്പിക്കാൻ സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് പ്രതി സ്വാഭാവിക ജാമ്യത്തിന് അർഹതയുണ്ടെന്ന് കാണിച്ച്‌ കോടതിയിലെത്തിയത്.നേരത്തെ സ്വർണ്ണക്കവർച്ചയുമായി ബന്ധപ്പെട്ട ‘ദ്വാരപാലക കേസില്‍’ ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം ലഭിച്ചിരുന്നു. എന്നാല്‍ ‘കട്ടളപ്പാളി കേസില്‍’ കൂടി ജാമ്യം ലഭിക്കാത്തതിനാലാണ് അദ്ദേഹം ജയിലില്‍ തുടരുന്നത്.കേസിലെ മറ്റൊരു പ്രതിയായ എൻ. വാസുവിനെ കോടതി 14 ദിവസത്തേക്ക് കൂടി റിമാൻഡ് ചെയ്തു. ഇതിനിടെ, ദ്വാരപാലക ശില്പ കേസില്‍ തന്ത്രി കണ്ഠരര് രാജീവരും ജാമ്യാപേക്ഷ സമർപ്പിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *