രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം ബലാത്സംഗക്കേസ്: ജാമ്യഹര്‍ജിയില്‍ സെഷൻസ് കോടതി ഇന്ന് വാദം കേള്‍ക്കും

മൂന്നാമത്തെ ബലാത്സംഗക്കേസില്‍ ജയിലില്‍ ക‍ഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എയുടെ ജാമ്യഹര്‍ജിയില്‍ പത്തനംതിട്ട ജില്ലാ സെഷൻസ് കോടതി ഇന്ന് വാദം കേള്‍ക്കും.തിരുവല്ല മജിസ്ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചതിന് പിന്നാലെയാണ് പത്തനംതിട്ട ജില്ലാ സെഷൻസ് കോടതിയെ രാഹുല്‍ മാങ്കൂട്ടത്തില്‍ സമീപിച്ചത്.എസ് ഐ ടി റിപ്പോര്‍ട്ടും കോടതിയില്‍ നല്‍കും. കൂടുതല്‍ തെളിവുകള്‍ രാഹുലിനെതിരെ കോടതിയില്‍ സമര്‍പ്പിക്കാനാണ് ക്രൈംബ്രാഞ്ചിൻ്റെ നീക്കം.അതേസമയം, രാഹുല്‍ മാങ്കൂട്ടത്തില്‍ ക്രൂരനായ ലൈംഗിക കുറ്റവാളിയെന്ന് അതിജീവിത സത്യവാങ്മൂലം സമര്‍പ്പിച്ചു. ഗർഭിണിയായിരിക്കെ മൃഗീയമായി പീഡിപ്പിച്ചതായും രാഹുലിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് അതിജീവിത ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതടക്കം രാഹുലിനെതിരെ പത്തോളം പീഡനപരാതികളുണ്ടെന്നും അതിജീവിത വെളിപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *