കൊച്ചി ∙ ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതികളായ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാർ, മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ മുരാരി ബാബു, ജ്വല്ലറി ഉടമ ഗോവർധൻ എന്നിവരുടെ ജാമ്യാപേക്ഷകൾ ഹൈക്കോടതി തള്ളി. ജസ്റ്റിസ് എ.ബദറുദീനാണ് ഇന്ന് ജാമ്യാപേക്ഷകൾ തള്ളിക്കൊണ്ട് വിധി പറഞ്ഞത്. ഉത്തരവിന്റെ വിശദാംശങ്ങൾ പുറത്തു വന്നിട്ടില്ല.ശബരിമലയിലെ ദ്വാരപാലക ശിൽപ്പങ്ങൾ, കട്ടിളപ്പാളികൾ എന്നിവിടങ്ങളിലെ സ്വർണക്കവർച്ചയ്ക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കിക്കൊടുത്തു എന്നീ രണ്ടു കേസുകളിലാണ് പത്മകുമാറും മുരാരി ബാബുവും ജാമ്യഹർജികൾ സമർപ്പിച്ചിരുന്നത്. ദ്വാരപാലക കേസിൽ ഗോവർധനും. നേരത്തെ സെഷൻസ് കോടതി ഇവരുടെ ജാമ്യഹർജികൾ തള്ളിയിരുന്നു.
ശബരിമല സ്വർണക്കൊള്ള; എ.പത്മകുമാർ ഉൾപ്പെടെയുള്ള പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
