ശബരിമല സ്വര്‍ണക്കൊള്ള: കെ പി ശങ്കര്‍ദാസിൻ്റെ മുൻ‌കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്ന് വിശദമായ വാദം

ശബരിമല സ്വർണക്കൊള്ളയില്‍ ദേവസ്വം ബോർഡ് മുൻ അംഗം കെ പി ശങ്കർദാസിൻ്റെ മുൻ‌കൂർ ജാമ്യാപേക്ഷയില്‍ കൊല്ലം പ്രിൻസിപ്പല്‍ സെഷൻസ് കോടതി ഇന്ന് വിശദമായ വാദം കേള്‍ക്കും.ശങ്കർദാസ് അബോധാവസ്ഥയില്‍ ആശുപത്രിയില്‍ കിടക്കുകയാണെന്നും മുൻകൂർ ജാമ്യം അനുവദിക്കണമെന്നുമാണ് അഭിഭാഷകൻ കോടതിയില്‍ അറിയിച്ചത്. ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്ന ഫോട്ടോയും സമർപ്പിച്ചിരുന്നു.എസ്‌ഐടി ശേഖരിച്ച മെഡിക്കല്‍ റിപ്പോർട്ടുകള്‍ ഇന്ന് ഹാജരാക്കാൻ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ശങ്കർദാസിനെ അറസ്റ്റ് ചെയ്യാത്തതില്‍ എസ്‌ഐടിക്കെതിരെ ഹൈക്കോടതി കഴിഞ്ഞ ദിവസം രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *