അന്വേഷണം പൂര്‍ത്തിയാക്കാൻ കോടതികള്‍ സമയപരിധി നിശ്ചയിക്കുന്നത് കീഴ്‌വഴക്കമല്ലെന്ന് സുപ്രീംകോടതി

അന്വേഷണം പൂർത്തിയാക്കാൻ കോടതികള്‍ സമയപരിധി നിശ്ചയിക്കുന്നതു ചില അസാധാരണ അവസരങ്ങളില്‍ മാത്രമാണെന്നും കീഴ്വഴക്കമല്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.അന്വേഷണം പൂർത്തിയാക്കുന്നതിനായി അന്വേഷണ ഏജൻസികള്‍ക്കു സമയപരിധി നിശ്ചയിക്കുന്നത് ‘പ്രതികരണ’മായാണെന്നും ‘മുൻകരുതലാ’യല്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. അന്വേഷണം നടത്താൻ അന്വേഷണ ഏജൻസിക്കു സ്വാതന്ത്ര്യം അനുവദിക്കണമെന്ന വാദത്തിന് അടിവരയിടുന്നതാണ് പരമോന്നത കോടതിയുടെ വിലയിരുത്തല്‍.വ്യാജരേഖകളുണ്ടാക്കി ആയുധം വാങ്ങിയെന്ന കേസില്‍ അന്വേഷണം പൂർത്തിയാക്കാൻ ഉത്തർപ്രദേശ് പോലീസിന് 90 ദിവസത്തെ സമയപരിധി നിശ്ചയിക്കുകയും പ്രതികള്‍ക്കു നിർബന്ധിത നടപടികളില്‍നിന്ന് സംരക്ഷണം നല്‍കുകയും ചെയ്ത അലഹബാദ് ഹൈക്കോടതി ഉത്തരവ് വിശകലനം ചെയ്യവെയാണ് സുപ്രീംകോടതിയുടെ നിരീക്ഷണം.അന്വേഷണം നിശ്ചിതസമയത്ത് പൂർത്തിയാകുന്നതില്‍ കാലതാമസമുണ്ടാകുന്പോഴും അതിനു പ്രതികൂല പ്രത്യാഘാതങ്ങളുണ്ടാകുന്പോഴുമാണ് കോടതികള്‍ സമയപരിധി നിശ്ചയിക്കുന്നതെന്ന് വ്യക്തമാക്കിയ സുപ്രീംകോടതി 90 ദിവസത്തെ സമയപരിധി നിശ്ചയിച്ച അലഹബാദ് ഹൈക്കോടതി ഉത്തരവ് റദ്ദാക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *