കൊച്ചി: ആദ്യ ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ നൽകിയ മുൻകൂർ ജാമ്യാപേക്ഷ വ്യാഴാഴ്ച പരിഗണിക്കുമെന്ന് ഹൈക്കോടതി. കേസിൽ രാഹുലിന്റെ അറസ്റ്റ് തടഞ്ഞ ഇടക്കാല ഉത്തരവ് തുടരും. രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷ നേരത്തെ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി തള്ളിയിരുന്നു. ഇതിനെതിരെയാണ് രാഹുൽ ഹൈക്കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചത്. ഈ ജാമ്യാപേക്ഷയാണ് വ്യാഴാഴ്ചത്തേക്ക് പരിഗണിക്കുന്നതിനായി മാറ്റിയത്. അതേസമയം, രണ്ടാമത്തെ ബലാത്സംഗ കേസിൽ രാഹുലിന് മുൻകൂർ ജാമ്യം നൽകിയതിനെതിരെ സർക്കാർ നൽകിയ അപ്പീൽ ക്രിസ്മസ് അവധിക്ക് ശേഷം പരിഗണിക്കുമെന്നും ഹൈക്കോടതി അറിയിച്ചു. മറുപടി നൽകാൻ സമയം വേണമെന്ന് രാഹുൽ മാങ്കൂട്ടത്തിലിന്‍റെ അഭിഭാഷകൻ ആവശ്യപ്പെട്ടിരുന്നു. ഇതു പരിഗണിച്ചാണ് കോടതിയുടെ നടപടി. ക്രിസ്മസ് അവധിക്ക് ശേഷം അപ്പീൽ പരിഗണിക്കുമെന്നാണ് സിംഗിൾ ബെഞ്ച് അറിയിച്ചത്.
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആദ്യ കേസിലെ ജാമ്യാപേക്ഷ വ്യാഴാഴ്ച പരിഗണിക്കും; രണ്ടാം കേസ് ക്രിസ്തുമസിന് ശേഷം
