ശബരിമല സ്വർണക്കവർച്ച കേസുമായി ബന്ധപ്പെട്ട് മുൻ ദേവസ്വം ബോർഡ് പ്രസിഡൻ്റ് എ. പത്മകുമാർ സമർപ്പിച്ച ജാമ്യാപേക്ഷ തള്ളി കോടതി.കൊല്ലം വിജിലൻസ് കോടതി ആണ് പത്മകുമാറിന്റെ ജാമ്യഹർജി തള്ളിയത്. കട്ടിളപ്പാളി കേസിനെതിരെയാണ് ഇദ്ദേഹം ജാമ്യഹർജി നല്‍കിയത്. ദ്വാരപാലക ശില്‍പ്പക്കേസില്‍ നിലവില്‍ റിമാൻഡിലായതിനാല്‍ ജാമ്യം ലഭിച്ചിരുന്നെങ്കിലും പത്മകുമാറിന് പുറത്തിറങ്ങാൻ കഴിയുമായിരുന്നില്ല.സ്വർണപ്പാളികള്‍ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറിയ വിഷയത്തില്‍ ബോർഡിലെ എല്ലാ അംഗങ്ങള്‍ക്കും തുല്യ ഉത്തരവാദിത്തമുണ്ടെന്നായിരുന്നു പത്മകുമാർ തന്റെ ജാമ്യഹർജിയില്‍ ചൂണ്ടിക്കാട്ടിയത്. മിനുട്സില്‍ ‘ചെമ്പ് ‘ എന്ന് രേഖപ്പെടുത്തിയതും എല്ലാവരുടെയും അറിവോടെയായിരുന്നു. മറ്റുള്ളവരെ ഒഴിവാക്കി തന്നെ മാത്രം പ്രതിയാക്കുന്നതിലെ എതിർപ്പാണ് പത്മകുമാർ ജാമ്യാപേക്ഷയിലൂടെ പ്രകടിപ്പിച്ചത്. ജാമ്യത്തിനായി ശ്രമിക്കുന്നതിനിടെയാണ് രണ്ടാമത്തെ കേസായ ദ്വാരപാലക ശില്‍പ്പക്കേസില്‍ അദ്ദേഹത്തെ പ്രതിചേർക്കുകയും പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി.) കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുകയും ചെയ്തത്.
ശബരിമല സ്വര്‍ണക്കവര്‍ച്ച കേസ്; മുൻ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാറിന്റെ ജാമ്യാപേക്ഷ തള്ളി കോടതി
