രാഹുല്‍ മാങ്കുട്ടത്തിലിനെതിരായ അന്വേഷണം തുടരും: മുൻകൂര്‍ ജാമ്യം ലഭിച്ചതിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കും

രാഹുല്‍ മാങ്കുട്ടത്തില്‍ എം എല്‍ എയ്ക്കെതിരായ ബലാല്‍സംഗ പരാതികളില്‍ അന്വേഷണം തുടരും. രണ്ടാമത്തെ ബലാത്സംഗ പരാതിയില്‍ രാഹുലിന് മുൻകൂർ ജാമ്യം ലഭിച്ചതിനെതിരെ സർക്കാർ ഉടൻ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കും.അതേസമയം, 15 ദിവസമായി ഒളിവില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തിലിന് മുൻകൂർ ജാമ്യം ലഭിച്ച പശ്ചാത്തലത്തില്‍ ഇന്ന് പുറത്തിറങ്ങും എന്നാണ് സൂചന.രാഹുല്‍ പാലക്കാട് എത്തിയേക്കും എന്നാണ് വിവരം. പുറത്തിറങ്ങിയാല്‍ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. മുൻകൂർ ജാമ്യം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയയ്ക്കാം എന്ന് കോടതി നിർദേശിച്ചിട്ടുണ്ട്. അന്വേഷണത്തോട് സഹകരിക്കണം എന്നാണ് രാഹുലിനോട് കോടതി നിർദേശിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *