പിന്തുണച്ചയാള്‍ പിൻവലിഞ്ഞു; സ്ഥാനാര്‍ത്ഥിയുടെ പത്രിക തള്ളിയ സംഭവത്തില്‍ ഹൈക്കോടതിയെ സമീപിക്കാൻ ബിജെപി

കാസർകോട് മടിക്കൈയില്‍ സ്ഥാനാർത്ഥിയുടെ പത്രിക തള്ളിയ സംഭവത്തില്‍ ഹൈക്കോടതിയെ സമീപിക്കാൻ ബിജെപി നേതൃത്വം.ജീവഭയം കൊണ്ടാണ് പിന്താങ്ങിയ ആള്‍ പത്രികയുടെ സൂക്ഷ്മ പരിശോധനയില്‍ തന്റെ ഒപ്പല്ലെന്ന് പറഞ്ഞത്. വിഷയം നിയമപരമായി നേരിടും. ഹൈക്കോടതിയെ സമീപിക്കുമെന്നും എം എല്‍ അശ്വിനി പറഞ്ഞു.അതേസമയം ബിജെപി നടത്തുന്നത് കുപ്രചാരണമെന്ന് സിപിഐഎം ആരോപിച്ചു. മടിക്കൈ പത്താം വാർഡ് ബങ്കളത്തെ ബിജെപി സ്ഥാനാർത്ഥി പി രജിതയുടെ പത്രികയാണ് സൂക്ഷ്മപരിശോധനയ്ക്ക് പിന്നാലെ തള്ളിയത്. രജിതയെ നിർദേശിച്ചയാള്‍ പിന്തുണ പിൻവലിച്ചതോടെയാണ് പത്രിക തള്ളുകയായിരുന്നു. പിന്നാലെ മടിക്കൈ ഗ്രാമപഞ്ചായത്തില്‍ എല്‍ഡിഎഫ് സ്ഥാനാർത്ഥി പി ശാന്തിനി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ഈ ഡിവിഷനില്‍ യുഡിഎഫിന് സ്ഥാനാർത്ഥിയില്ല.ബങ്കളം കുരുഡ് സ്വദേശി കെ ഭാസ്‌കരനായിരുന്നു രജിതയ്ക്ക് പിന്തുണ നല്‍കിയിരുന്നത്. ഇദ്ദേഹം ശനിയാഴ്ച്ച വരണാധികാരിക്ക് മുന്നിലെത്തി പിന്തുണ പിൻവലിക്കുന്നതായി അറിയിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *