ജഡ്ജിമാർക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ട് ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ പ്രസിഡൻ്റ് യശ്വന്ത് ഷേണായി ചീഫ് ജസ്റ്റിസിന് കത്തയച്ചു.ബാർ അസോസിയേഷൻ വാർഷിക യോഗത്തില്‍ നിന്നും 30 ജഡ്ജിമാരാണ് വിട്ടുനിന്നത്, ജഡ്ജിമാർക്കിടയിലെ യൂണിയൻവല്‍ക്കരണം ആണെന്ന് ഹൈക്കോടതി അഭിഭാഷകർ അഭിപ്രായപ്പെടുന്നു. ചില ജഡ്ജിമാർ ബാർ അസോസിയേഷൻ കാര്യങ്ങളിലും നേരിട്ട് ഇടപെടുന്നു എന്ന് കത്തില്‍ പറയുന്നു. മുൻപ് പ്രവർത്തിച്ചിരുന്ന ലോ ഫേമിന് ഒരു ജഡ്ജി ഇപ്പോഴും തൻ്റെ പേര് ഉപയോഗിക്കാൻ അുവദിച്ചിരിക്കുകയാണ്. ഇത് ജുഡീഷ്യറിയുടെ വിശ്വാസ്യതയുടെ കൂടി പ്രശ്നമാണെന്നും കത്തില്‍ പറയുന്നു.എന്നാല്‍ ചീഫ് ജസ്റ്റിസിന് അയച്ച കത്തില്‍ പറയുന്ന കാര്യങ്ങള്‍ ഹൈക്കോടതി അഭിഭാഷകരുടെ പൊതു നിലപാടല്ലെന്നും, പ്രസിഡൻ്റ് യശ്വന്ത് ഷേണായിയുടെ വ്യക്തിപരമായ നിലപാടാണെന്നും ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ സെക്രട്ടറ് അഡ്വ. എം ആർ നന്ദകുമാർ അറിയിച്ചു. കത്തയക്കുന്ന കാര്യത്തില്‍ കൂടിയാലോചന നടന്നിട്ടില്ലെന്നും സെക്രട്ടറി അറിയിച്ചു.
ജഡ്ജിമാര്‍ക്കിടയില്‍ യൂണിയൻവല്‍ക്കരണം ;ചീഫ് ജസ്റ്റീസിന് ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ പ്രസിഡന്‍റിന്‍റെ കത്ത്
