പെണ്‍കുട്ടിയെ പീഡിപ്പിച്ച രണ്ടാനച്ഛനും ഒത്താശ ചെയ്ത കുട്ടിയുടെ അമ്മയ്ക്കും 180 വർഷം കഠിന തടവിന് ശിക്ഷിച്ച് മഞ്ചേരി കോടതി.11,75,000 രൂപ പിഴയും അടയ്ക്കണം. മഞ്ചേരി ഫാസ്റ്റ് ട്രാക്ക് കോടതിയാണ് ശിക്ഷ വിധിച്ചത്. മദ്യം നല്കി ആയിരുന്നു പീഡനം. തലയില്‍ ക്യാമറ ഉണ്ടെന്നും പീഡനവിവരം പുറത്ത് പറഞ്ഞാല്‍ അത് ഞങ്ങള്‍ അറിയുമെന്നും പറഞ്ഞു കുട്ടിയെ ഇവർ ഭീഷണിപ്പെടുത്തിയിരുന്നു.ഐ പി സി പോക്സോ, ജുവനൈല്‍ ജസ്റ്റിസ് വകുപ്പുകള്‍ ചേർത്താണ് കോടതി ശിക്ഷ വിധിച്ചത്. തിരുവനന്തപുരം സ്വദേശിയായ യുവതിയെയും പാലക്കാട് സ്വദേശിയായ യുവാവിനെയുമാണ് കോടതി ശിക്ഷിച്ചത്. 2019 മുതല്‍ 2021 വരെ രണ്ട് വർഷം പെണ്‍കുട്ടിയെ പീഡിപ്പിച്ചു എന്നാണ് കേസ്. മലപ്പുറം വനിതാ പൊലീസാണ് കേസ് അന്വേഷിച്ചത്.വാദിക്ക് വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടർ സോമസുന്ദരൻ ഹാജരായി. 2019 ലാണ് തിരുവനന്തപുരം സ്വദേശിയായ യുവതി ഭർത്താവിനെ ഉപേക്ഷിച്ച് പാലക്കാട് സ്വദേശിക്കൊപ്പം പോയത്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവം: രണ്ടാനച്ഛനെയും അമ്മയെയും 180 വര്‍ഷം കഠിന തടവിന് ശിക്ഷിച്ച് മഞ്ചേരി അതിവേഗകോടതി
