പ്രണയം നിരസിച്ചതില്‍ പക, 19കാരിയെ തീകൊളുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതി അജിന്‍ റെജി മാത്യു കുറ്റക്കാരനെന്ന് കോടതി; ശിക്ഷാവിധി മറ്റന്നാള്‍

തിരുവല്ലയിൽ 19 കാരിയെ തീകൊളുത്തി കൊലപ്പെടുത്തിയ കേസില് പ്രതി കുമ്പനാട് കടപ്ര കാരാളിൽ അജിൻ റെജി മാത്യു കുറ്റക്കാരനെന്ന് കോടതി.ശിക്ഷാവിധി മറ്റന്നാള്. അയിരൂർ ചെരുവിൽ കിഴക്കേമുറിയിൽ വിജയകുമാറിന്റെ മകൾ കവിത വിജയകുമാറാണ് കൊല്ല പ്പെട്ടത്.2019 മാർച്ച്‌ 12 നാണ് സംഭവം നടന്നത്. പെൺകുട്ടിയെ നടുറോഡിൽ കുത്തിവീഴ്ത്തിയശേഷം പെട്രോളൊഴിച്ച്‌ കത്തിക്കുകയായിരുന്നു. പ്രണയാഭ്യർ തന നിരസിച്ചതിനാലാണ് അക്രമിച്ചതെന്നാണ് ഇയാൾ പൊലിസിനോടു പറഞ്ഞത്.കോളജിലേക്ക് നടന്നുപോകുകയായിരുന്ന പെൺകുട്ടിയെ പിന്നിലൂടെവന്ന് കുത്തിയശേഷം പെട്രോൾ ശരീരത്തിലേക്ക് ഒഴിച്ച്‌ സിഗരറ്റ് ലൈറ്റര് ഉപയോഗിച്ച്‌ തീകൊളുത്തുകയായിരുന്നു. സമീപത്തുണ്ടായിരുന്നവർ തടയാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ആളിപ്പടർന്ന തീ വെള്ളമൊഴിച്ച്‌ നാട്ടുകാർ കെടുത്തിയെങ്കിലും പെൺകുട്ടിക്ക് മാരകമായി പൊള്ളലേറ്റിരുന്നു. 65 ശതമാനം പൊള്ളലേറ്റ കവിതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *