നിമിഷപ്രിയയുടെ മോചനം; പുതിയ മധ്യസ്ഥനെ നിയമിച്ചതായി കേന്ദ്രം സുപ്രീം കോടതിയില്‍; കേസ് വീണ്ടും പരിഗണിക്കുക ജനുവരിയില്‍

Oplus_16908288

യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മലയാളി നേഴ്‌സ് നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് വിഷയത്തില്‍ ചർച്ചകള്‍ നടത്താൻ പുതിയ മധ്യസ്ഥനെ നിയമിച്ചതായി കേന്ദ്രം സുപ്രീം കോടതിയില്‍.മുൻപ് ഹർജി നല്‍കിയ കെ എ പോള്‍ ആണോ എന്ന കോടതിയുടെ ചോദ്യത്തിന് അല്ലെന്ന് കേന്ദ്രം മറുപടി നല്‍കി. നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ടുള്ള ചർച്ചകള്‍ തുടരുകയാണെന്നും, നിലവില്‍ വധശിക്ഷയ്ക്ക് സ്റ്റേ നല്‍ികിയിരിക്കുകയാണെന്നും കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു. കേസ് ജനുവരിയിലേക്ക് മാറ്റി. ഈ കേസ് ഇന്നും സുപ്രീം കോടതി പരിഗണിച്ചിരുന്നു. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ നിലവിലെ സാഹചര്യത്തില്‍ നിലവില്‍ വധശിക്ഷ സ്റ്റേ ചെയ്തിരിക്കുകയാണെന്നും കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചിരുന്നു.2017 മുതല്‍ യമൻ പൗരൻ തലാല്‍ അബ്ദുല്‍ മഹ്ദിയെ കൊലപ്പെടുത്തിയ കേസില്‍ പാലക്കാട് കൊല്ലങ്കോട് സ്വദേശിനിയായ നിമിഷപ്രിയ ജയിലില്‍ കഴിയുകയാണ്. 2018 ലാണ് നിമിഷ പ്രിയക്ക് വധശിക്ഷ വിധിച്ചത് തൊടുപുഴ സ്വദേശി ടോമി തോമസിന്റെ ഭാര്യയാണ് നിമിഷ പ്രിയ. നഴ്‌സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക് തുടങ്ങാൻ സഹായ വാഗ്ദാനവുമായി വന്ന തലാല്‍ അബ്ദു മഹ്ദി പാസ്‌പോർട്ട് പിടിച്ചെടുത്തു ക്രൂരമായി പീഡിപ്പിച്ചതിനാലാണ് കൊലപാതകം നടത്തിയതെന്നാണ് നിമിഷ പ്രിയയുടെ വാദം. കൊല്ലപ്പെട്ട യമൻ പൗരന്റെ കുടുംബം മാപ്പ് നല്‍കുക മാത്രമാണ് നിമിഷ പ്രിയയുടെ മോചനത്തിനായി ശേഷിക്കുന്ന ഒരേയൊരു മാർഗം.

Leave a Reply

Your email address will not be published. Required fields are marked *