ബീഹാറിലെ തീവ്ര വോട്ടർപട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട കേസിൽ സുപ്രീംകോടതിയിൽ ഇന്ന് അന്തിമ വാദം. ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.നടപടികൾ പൂർത്തിയാക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ പുതിയ വോട്ടർ പട്ടിക പുറത്തിറക്കിയിരുന്നു. ഇത് സംബന്ധിച്ച കാര്യങ്ങൾ സുപ്രീംകോടതി പരിഗണിക്കും.നടപടികളിൽ നിയമവിരുദ്ധമായ രീതികൾ കണ്ടെത്തിയാൽ പുതിയ പട്ടിക റദ്ദാക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. അതിനാൽ പുതിയ വോട്ടർ പട്ടിക സംബന്ധിച്ച് കോടതി എടുക്കുന്ന നിലപാട് ബീഹാർ തെരഞ്ഞെടുപ്പിനെ സംബന്ധിച്ചിടത്തോളം നിർണായകമാണ്.
ബീഹാറിലെ തീവ്ര വോട്ടർപട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട കേസിൽ സുപ്രീംകോടതിയിൽ ഇന്ന് അന്തിമ വാദം
