ആർഎസ്‌എസിന്‍റെ നൂറാം വാർഷികാഘോഷത്തിലും വിജയദശമി ആഘോഷത്തിലും പങ്കെടുക്കില്ലെന്ന് ചീഫ് ജസ്റ്റീസ് ബി.ആർ.ഗവായ്‌യുടെ മാതാവ് കമല്‍തായ് ഗവായ്.അമരാവതിയില്‍ ആർഎസ്‌എസ് പരിപാടിയില്‍ പങ്കെടുക്കുമെന്ന വാർത്തയെ തുടർന്നുണ്ടായ വിമർശനങ്ങള്‍ കണക്കിലെടുത്താണ് പരിപാടിയില്‍ പങ്കെടുക്കേണ്ടെന്നു തീരുമാനിച്ചെന്നു കമല്‍തായ് ഗവായ് കത്തിലൂടെ അറിയിച്ചു.പരിപാടിയുടെ വാർത്ത പുറത്തുവന്നയുടൻ എനിക്കു നേരെയും അന്തരിച്ച എന്‍റെ ഭർത്താവ് ദാദാസാഹേബ് ഗവായിക്കും നേരെ നിരവധി വിമർശനങ്ങളും ആരോപണങ്ങളും ഉയർന്നിരുന്നു. ഞങ്ങള്‍ ഡോ.ബി.ആർ. അംബേദ്കറുടെ ആശയങ്ങള്‍ക്കനുസരിച്ചാണു ജീവിതം നയിച്ചതെന്നും കമല്‍തായ് കത്തില്‍ വ്യക്തമാക്കി.ദാദാസാഹേബ് ഗവായ് തന്‍റെ ജീവിതം അംബേദ്കറൈറ്റ് പ്രസ്ഥാനത്തിനായി സമർപ്പിച്ച വ്യക്തിയാണ്. വ്യത്യസ്ത ആശയധാരകളുള്ള ഒരു വേദിയില്‍ നമ്മുടെ ആശയം പങ്കുവയ്‌ക്കുന്നതു പ്രധാനമാണ്, അതിന് ധൈര്യവും വേണം. ഒക്ടോബർ അഞ്ചിന് നടക്കുന്ന ആർഎസ്‌എസ് പരിപാടിയില്‍ ഞാൻ വേദിയില്‍ ഉണ്ടായിരുന്നെങ്കില്‍ അംബേദ്കറൈറ്റ് പ്രത്യയശാസ്ത്രം മുന്നോട്ട് വയ്‌ക്കുമായിരുന്നെന്ന് കമല്‍തായ് ഗവായ് കത്തില്‍ പറഞ്ഞു.
ആര്‍ എസ് എസിന്റെ നൂറാം വാര്‍ഷികാഘോഷത്തില്‍ പങ്കെടുക്കില്ലെന്ന് ചീഫ് ജസ്റ്റിസിന്റെ മാതാവ്; തങ്ങള്‍ ജീവിച്ചത് അംബേദ്കറുടെ ആശയങ്ങള്‍ക്കനുസരിച്ചെന്നും ഡോ.കമല്‍തായ് ഗവായ്
