ഐ എസ് റിക്രൂട്ട്മെന്‍റ് കേസ്: എന്‍ ഐ എ കോടതി ഇന്ന് ശിക്ഷ വിധിക്കും

Oplus_16908288

ഐ എസ് റിക്രൂട്ട്മെന്‍റ് കേസില്‍ കുറ്റക്കാരായി കണ്ടെത്തിയ പ്രതികള്‍ക്കുള്ള ശിക്ഷാ വിധി ഇന്ന്. കൊച്ചി എന്‍ ഐ എ കോടതി ഇന്ന് വിധി പ്രഖ്യാപിക്കും.കേരളം,തമിഴ്നാട് എന്നിവിടങ്ങളില്‍ നിന്ന് ഐ എസിലേക്ക് റിക്രൂട്ട്മെന്‍റിന് ശ്രമിച്ച കേസില്‍ പ്രതികളായ മുഹമ്മദ് അസ്ഹറുദ്ദീന്‍,ഷെയ്ക് ഹിദായത്തുള്ള എന്നിവര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ഇരുവരും കോയമ്ബത്തൂര്‍ സ്വദേശികളാണ്. ഐ എസിലേക്ക് പോകുന്നതിനായി സമൂഹമാധ്യമത്തിലൂടെ പരിശീലനം നല്‍കിയെന്നാണ് 2019ല്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ എന്‍ ഐ എയുടെ കണ്ടെത്തല്‍.പ്രതികള്‍ക്കെതിരെ ചുമത്തിയ യു എ പി എ, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങള്‍ തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞുവെന്ന് കോടതി വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *