ഭര്‍ത്തൃവീട്ടുകാര്‍ക്കെതിരായ ഗാര്‍ഹിക പീഡന പരാതികള്‍: 498A വകുപ്പ് ദുരുപയോഗം ചെയ്യരുതെന്ന് സുപ്രീം കോടതി

ഗാർഹിക പീഡനവുമായി ബന്ധപ്പെട്ട കേസുകളില്‍ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 498A വകുപ്പ് ദുരുപയോഗം ചെയ്യുന്നതിനെതിരെ സുപ്രീം കോടതി വീണ്ടും ശക്തമായ മുന്നറിയിപ്പ് നല്‍കി.വ്യാജവും അവ്യക്തവുമായ പരാതികള്‍ കുടുംബങ്ങളെ തകർക്കുമെന്ന് കോടതി ചൂണ്ടിക്കാട്ടി.യഥാർത്ഥ പീഡനത്തിന് ഇരയാകുന്നവർക്ക് സംരക്ഷണം നല്‍കേണ്ടത് അത്യാവശ്യമാണ്. എന്നാല്‍, എല്ലാ ബന്ധുക്കളെയും കേസില്‍ ഉള്‍പ്പെടുത്തുന്ന പ്രവണത ഒഴിവാക്കണം. ഇത് നിയമത്തിന്റെ ദുരുപയോഗമാണെന്ന് ജസ്റ്റിസുമാരായ ബി.വി. നാഗരത്‌ന, സതീഷ് ചന്ദ്ര ശർമ്മ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.2025 ജൂണില്‍, അവ്യക്തമായ ആരോപണങ്ങള്‍ ഉന്നയിച്ച ഒരു 498A കേസ് സുപ്രീം കോടതി റദ്ദാക്കി. കൂടാതെ, മെയ് മാസത്തില്‍ മറ്റൊരു കേസില്‍ പ്രായമായ മാതാപിതാക്കളെയും അകന്ന ബന്ധുക്കളെയും പ്രതികളാക്കിയതിന് വ്യക്തമായ തെളിവുകളില്ലാത്തതിനാല്‍ ഒരു പുരുഷനെയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെയും കോടതി കുറ്റവിമുക്തരാക്കി.വസ്തുതകള്‍ ഇല്ലാത്ത പരാതികള്‍ നല്‍കുന്നത് യഥാർത്ഥ കേസുകളുടെ വിശ്വാസ്യതയെ പോലും ബാധിക്കുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *