പൊന്നിയിൻ സെല്വൻ-2 സിനിമയില്‍ എ.ആർ.റഹ്മാൻ റഹ്മാനും നിർമാതാക്കളും പകർപ്പവകാശം ലംഘിച്ചിട്ടില്ലെന്ന് ഡല്‍ഹി ഹൈക്കോടതി.സിനിമയിലെ ‘വീര രാജ വീര’ എന്ന പാട്ട് ശിവ് സ്തുതി എന്ന ഗാനത്തിന്റെ പകർപ്പാണെന്ന പരാതിയില്‍ രണ്ടു കോടി രൂപ കെട്ടിവെക്കാൻ നിർദേശിച്ച സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് ജസ്റ്റിസ് സി. ഹരിശങ്കർ അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് റദ്ദാക്കി. പരാതിയില്‍ പ്രഥമദൃഷ്ട്യാ തെളിവില്ലെന്ന് നിരീക്ഷിച്ചാണ് ഹൈക്കോടതിയുടെ നടപടി.തന്റെ പിതാവ് നാസിർ ഫയീസുദ്ദീൻ ദാഗറും അദ്ദേഹത്തിന്റെ സഹോദരൻ സഹീറുദ്ദീൻ ദാഗറും ചിട്ടപ്പെടുത്തിയ ഗാനമാണ് സിനിമയില്‍ ഉപയോഗിച്ചതെന്നുകാട്ടി ഫയിസ് വസീഫുദ്ദീൻ ദാഗർ എന്ന ഗായകനാണ് പകർപ്പവകാശലംഘനത്തിന് പരാതി നല്‍കിയത്.’വീര രാജ വീര…’ എന്ന പാട്ടിന്റെ വരികള്‍ വ്യത്യസ്തമാണെങ്കിലും ശിവസ്തുതിയുമായി സാമ്യമുള്ള സംഗീതമാണെന്നാണ് ആരോപണം. ഈ ആരോപണം റഹ്മാൻ നിഷേധിച്ചു. ശിവസ്തുതി പരമ്ബരാഗത സൃഷ്ടിയാണെന്ന് റഹ്മാൻ വാദിച്ചു.
പൊന്നിയിൻ സെല്വൻ 2; പകര്‍പ്പവകാശം ലംഘിച്ചിട്ടില്ലെന്ന് ഹൈക്കോടതി, എ.ആര്. റഹ്മാന് ആശ്വാസം
