പുന്നമട കായലില്‍ ഹൗസ് ബോട്ടില്‍ വച്ച് ഒമ്ബത് വയസ്സുകാരിയോട് ലൈംഗികാതിക്രമം നടത്തിയ ഹൗസ് ബോട്ട് ജീവനക്കാരന് ശിക്ഷ വിധിച്ച് കോടതി.അഞ്ച് വർഷം കഠിന തടവും 30000 രൂപ പിഴയുമാണ് ശിക്ഷ. കരുമാടി സ്വദേശി 52 വയസുകാരനായ രമേശനെയാണ് ആലപ്പുഴ പോക്സോ കോടതി ജഡ്ജി റോയ് വർഗീസ് ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ പ്രതി ആറു മാസം അധിക തടവ് അനുഭവിക്കേണ്ടിവരും.കുടുംബത്തോടൊപ്പം ഹൗസ് ബോട്ടില്‍ ഉല്ലാസ യാത്രയ്ക്ക് എത്തിയതായിരുന്നു അതിക്രമത്തിനിരയായ ഒമ്ബത് വയസ്സുകാരി. ബോട്ടിലെ താല്‍കാലിക ജീവനക്കാരനായിരുന്ന രമേശന് എതിരെയായിരുന്നു പരാതി. സംഭവത്തെ തുടർന്ന് ആലപ്പുഴ നോർത്ത് പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ നിധിൻ രാജിന്‍റെ നേതൃത്വത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്യുകയും അന്വേഷണം നടത്തുകയും ചെയ്തു.
ഹൗസ് ബോട്ടില്‍ 9 വയസ്സുകാരിയോട് ലൈംഗികാതിക്രമം; 52 വയസുകാരനായ ജീവനക്കാരന് അഞ്ച് വര്‍ഷം തടവും പിഴയും ശിക്ഷ
