ഗായത്രി കൊലക്കേസില്‍ പ്രതി പ്രവീണിന് ജീവപര്യന്തം

Oplus_16908288

ഗായത്രി കൊലക്കേസില്‍ പ്രതി പ്രവീണിന് ജീവപര്യന്തം തടവ്. ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്.2022 മാർച്ചിലാണ് കൊലപാതകം നടക്കുന്നത്. തിരുവനന്തപുരത്തെ ഒരു ജ്വല്ലറി ജീവനക്കാരിയായിരുന്ന ഗായത്രിയും കൊല്ലം സ്വദേശിയായ പ്രവീണും തമ്മില്‍ അടുപ്പത്തിലായിരുന്നു. എന്നാല്‍ ഇയാള്‍ നേരത്തെ വിവാഹിതനാണെന്നും രണ്ടു കുട്ടികളുണ്ടെന്നുള്ള വിവരം ഗായത്രിയോട് പറഞ്ഞിരുന്നില്ല. എന്നാല്‍ പിന്നീട് ഈ വിവരം ഗായത്രി അറിഞ്ഞു. അപ്പോള്‍ വിവാഹബന്ധം വേർപെടുത്തമെന്ന് ഇയാള്‍ ഉറപ്പ് നല്‍കി.പിന്നീട് ഇയാള്‍ ഗായത്രിയെ ഒരു പള്ളിയില്‍ വച്ച്‌ വിവാഹം ചെയ്യുകയും ചെയ്തു. ഇതറിഞ്ഞ പ്രവീണിന്‍റെ മുൻ ഭാര്യ ജ്വല്ലറിയില്‍ എത്തി ഗായത്രിയുമായി ബഹളം വച്ചു. തുടർന്ന് ഗായത്രിക്ക് അവിടെത്തെ ജോലി നഷ്ടപ്പെട്ടു. പിന്നീട് ഒരു ജിമ്മിലെ ട്രെയിനറായി ജോലി ചെയ്തു വരികയായിരുന്നു. അപ്പോഴും പ്രവീണുമായുള്ള ബന്ധം അവർ തുടരുകയായിരുന്നു.സംഭവം ദിവസം ഗായത്രിയെ തമ്ബാനൂരിലെ ഒരു ഹോട്ടലിലേക്ക് വിളിച്ചുവരുത്തി ചുരിദാറിന്റെ ഷാള്‍ കഴുത്തില്‍ മുറുക്കി ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയത്. പിന്നീട് കൊലപാതകം ആത്മഹത്യയായി മാറ്റാനും ശ്രമിച്ചിരുന്നു. ദൃസാക്ഷികള്‍ ഇല്ലാതിരുന്ന കേസില്‍ സാഹചര്യ തെളിവുകളുടെയും ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് പ്രതി കുറ്റക്കാരനെന്ന് തെളിഞ്ഞത്.ഹോട്ടല്‍ മുറിയില്‍ നിന്ന് ലഭിച്ച വിരല്‍ അടയാളവും പ്രതിയുടെതാണെന്ന് കണ്ടെത്തി. ഗായത്രിയുടെ കഴുത്തിലെ മുറിവുകളും ആത്മഹത്യ മൂലം അല്ലെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ വ്യക്തമായിരുന്നു. ഇതെല്ലാം കണക്കിലെടുത്താണ് കോടതി ഇയാള്‍ക്ക് ശിക്ഷ വിധിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *