ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാല വിസി നിയമനവുമായി ബന്ധപ്പെട്ട കേസില്‍ ഗവര്‍ണര്‍ക്ക് തിരിച്ചടി.ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന ഗവര്‍ണറുടെ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചില്ല. കോടതി നിയോഗിച്ച സെര്‍ച്ച് കമ്മിറ്റിയുടെ ശുപാര്‍ശ ലഭിച്ചശേഷം ഗവര്‍ണറുടെ അപേക്ഷ പരിഗണിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി.വിസി നിയമന പ്രക്രിയ ആരംഭിച്ചതിനിടെയാണ്, നിയമനപ്രക്രിയയില്‍ മുഖ്യമന്ത്രിയെ ഉള്‍പ്പെടുത്തിയത് ഒഴിവാക്കണമെന്നും, മുന്‍ ഉത്തരവ് പരിഷ്കരിക്കണമെന്നും ഗവര്‍ണര്‍ നല്കിയ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇതോടൊപ്പം സെര്‍ച്ച് കമ്മിറ്റിയില്‍ യുജിസി പ്രതിനിധിയെയും ഉള്‍പ്പെടുത്തണമെന്നുമുള്ള അപേക്ഷയും സമര്‍പ്പിച്ചിരുന്നു. ഇതാണ് അറ്റോര്‍ണി ജനറല്‍ സുപ്രീംകോടതി മുമ്ബാകെ ചൂണ്ടിക്കാട്ടിയത്.നിലവില്‍ സെര്‍ച്ച് കമ്മിറ്റി പ്രവര്‍ത്തനം ആരംഭിച്ചിരിക്കുകയാണ്. അതിനാല്‍ കോടതി ഇപ്പോള്‍ ഇടപെടാന്‍ ഉദ്ദേശിക്കുന്നില്ല. സെര്‍ച്ച് കമ്മിറ്റിയുടെ റിപ്പോര്‍ട്ട് ലഭിക്കട്ടെ. അതിനുശേഷം ഗവര്‍ണറുടെ വാദം കേള്‍ക്കാവുന്നതാണെന്നും കോടതി വ്യക്തമാക്കി. നിയമനപ്രക്രിയയുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ ഉന്നയിച്ച കാര്യങ്ങള്‍ അടിയന്തരമായി പരിഗണിക്കണമെന്ന് എജി ആവശ്യപ്പെട്ടെങ്കിലും സുപ്രീംകോടതി അപേക്ഷ പരിഗണിക്കാന്‍ വിസമ്മതിക്കുകയായിരുന്നു.
Related Posts
സ്വകാര്യബസുകള്‍ക്ക് 140 കിലോമീറ്ററിലധികം ഓടുന്നതിന് പെര്‍മിറ്റ്: ഹൈക്കോടതി വിധിക്ക് എതിരായ ഹര്‍ജിയില്‍ നോട്ടീസ് അയച്ച് സുപ്രീം കോടതി
- law-point
- August 29, 2025
- 0
സ്വകാര്യ ബസുകള്‍ക്ക് 140 കിലോമീറ്ററിലധികം ഓടുന്നതിന് പെർമിറ്റ് അനുവദിക്കേണ്ടെന്ന മോട്ടോർ വെഹിക്കിള്‍ സ്കീമിലെ […]
ബലാത്സംഗ പരാതിയിൽ മലപ്പുറം മുന്‍ എസ്പി സുജിത് ദാസടക്കമുള്ളവർക്ക് സുപ്രീം കോടതിയിൽ അനുകൂല വിധി, പൊലീസ് റിപ്പോർട്ട് നിർണായകമായേക്കും
- law-point
- January 27, 2026
- 0
പൊന്നാനിയിൽ വീട്ടമ്മ ഉന്നയിച്ച ബലാത്സംഗ പരാതിയിൽ മലപ്പുറം മുൻ എസ് പി സുജിത് […]
ദീപ ജോസഫ് സൈബര്‍ വെട്ടുകിളിക്കൂട്ട നേതാവെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ കേസിലെ അതിജീവിത; സുപ്രീംകോടതിയില്‍ അധിക സത്യവാങ്മൂലം സമര്‍പ്പിച്ചു
- law-point
- February 4, 2026
- 0
അഭിഭാഷക ദീപ ജോസഫിനെതിരെ കടുത്ത ആരോപണങ്ങളുമായി രാഹുല്‍ മാങ്കൂട്ടത്തില്‍ കേസിലെ അതിജീവിത. ദീപ […]
