രാജ്യത്തെ പൊലീസ് സ്റ്റേഷനുകളില്‍ സി.സി.ടി.വികള്‍ പ്രവർത്തനരഹിതമാണെന്ന മാധ്യമവാർത്തയുടെ അടിസ്ഥാനത്തില്‍ സുപ്രീംകോടതി സ്വമേധയാ എടുത്ത പൊതുതാല്പര്യ ഹർജി ഇന്ന് പരിഗണിക്കും.ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്. മനുഷ്യാവകാശ ലംഘനങ്ങള്‍ പരിശോധിക്കുന്നതിനായി പൊലീസ് സ്റ്റേഷനുകളില്‍ സി.സി.ടി.വി കാമറകള്‍ സ്ഥാപിക്കണമെന്ന് 2018ല്‍ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.ഈ മാസം നാലിനാണ് കോടതി സ്വമേധയാ പൊതുതാല്പര്യ ഹരജി രജിസ്റ്റർ ചെയ്തത്. എട്ട് മാസത്തിനിടെ പൊലീസ് കസ്റ്റഡിയില്‍ 11 പേർ മരിച്ചതായുള്ള മാധ്യമവാർത്ത ശ്രദ്ധയില്‍പെട്ടതിനെ തുടർന്നായിരുന്നു കോടതി ഇടപെട്ടത്.സി.സി.ടി.വി സംവിധാനങ്ങളില്‍ രാത്രി കാഴ്ചയും ഓഡിയോ, വിഡിയോ ദൃശ്യങ്ങളും ഉണ്ടായിരിക്കണമെന്നും കുറഞ്ഞത് ഒരു വർഷത്തേക്കെങ്കിലും ഡാറ്റ സൂക്ഷിക്കണമെന്നും മുൻ ഉത്തരവില്‍ സുപ്രീംകോടതി പറഞ്ഞിരുന്നു. സി.ബി.ഐ, ഇ.ഡി, എൻ.ഐ.എ അന്വേഷണ ഏജൻസികളുടെ ഓഫിസുകളില്‍ കാമറകളും റെക്കോഡിങ് ഉപകരണങ്ങളും സ്ഥാപിക്കാൻ 2020 ഡിസംബറില്‍ സുപ്രീംകോടതി കേന്ദ്രത്തോട് നിർദേശിച്ചിരുന്നു.
Related Posts
അതിജീവിതയുടെ പിതാവിന്റെ കസ്റ്റഡി മരണം, ജാമ്യം തേടി സുപ്രീം കോടതിയെ സമീപിച്ച് ഉന്നാവ് കേസ് പ്രതി കുൽദീപ് സിംഗ് സെൻഗാർ
- law-point
- February 8, 2026
- 0
ന്യൂഡൽഹി: ഉന്നാവ് ബലാല്‍സംഗക്കേസിലെ അതിജീവിതയുടെ പിതാവിന്റെ കസ്റ്റഡി മരണക്കേസില്‍ ജാമ്യത്തിനായി പ്രതി കുൽദീപ് […]
റോഹിംഗ്യകളെ കുറിച്ചുള്ള പരാമര്‍ശം; ചീഫ് ജസ്റ്റിസ് സൂര്യകാന്തിന് മുൻ ജഡ്ജിമാരുടെയും അഭിഭാഷകരുടെയും കത്ത്
- law-point
- December 6, 2025
- 0
റോഹിംഗ്യൻ അഭയാർഥികളെ കുറിച്ച് അടുത്തിടെ നടത്തിയ പരാമർശങ്ങളില്‍ ആശങ്കയറിയിച്ച് ചീഫ് ജസ്റ്റിസ് സൂര്യകാന്തിന് […]
ഉന്നാവ് അതിജീവിതയുടെ പിതാവിന്റെ കസ്റ്റഡി മരണക്കേസ്; കുല്‍ദീപ് സിംഗ് സെൻഗാറിന്റെ ഹര്‍ജി ഇന്ന് പരിഗണിക്കും
- law-point
- February 9, 2026
- 0
ഉന്നാവ് ബലാല്‍സംഗക്കേസിലെ അതിജീവിതയുടെ പിതാവിന്റെ കസ്റ്റഡി മരണക്കേസില്‍ ജാമ്യം തേടി പ്രതി കുല്‍ദീപ് […]
