ബീഹാര്‍ വോട്ടര്‍പട്ടിക പരിഷ്ക്കരണവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ഇന്ന് വീണ്ടും സുപ്രീംകോടതിയില്‍

ബീഹാർ വോട്ടർപട്ടിക പരിഷ്ക്കരണവും ആയി ബന്ധപ്പെട്ട ഹർജികള്‍ ഇന്ന് വീണ്ടും സുപ്രീംകോടതിയില്‍. ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് ഹർജികള്‍ പരിഗണിക്കും.കഴിഞ്ഞതവണ കേസ് പരിഗണിച്ച കോടതി ആധാർ രേഖയായി അംഗീകരിക്കണം എന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു. സംസ്ഥാനം വിട്ട് പുറത്തു പോയവർക്ക് ഓണ്‍ലൈൻ വഴി പരാതികള്‍ നല്‍കാൻ സൗകര്യമൊരുക്കണം എന്നും കമ്മീഷനോട് സുപ്രീംകോടതി നിർദേശിച്ചിരുന്നു. എസ്‌ഐആറില്‍ അഭിപ്രായങ്ങളും എതിർപ്പുകളും അറിയിക്കുവാൻ ഉള്ള സമയം നീട്ടണം എന്ന് ആവശ്യപ്പെട്ടുള്ള ഹർജികളും ഇതിനോടൊപ്പം പരിഗണിക്കും.ആധാർ രേഖയായി അംഗീകരിക്കാൻ ആകില്ലെന്നായിരുന്നു തുടക്കം മുതലുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട്. സംസ്ഥാനത്ത് ഇതുവരെ കരട് പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ട 85000 പേർ മാത്രമാണ് പരാതി നല്‍കിയതെന്ന് തിരഞ്ഞെടുപ്പു കമ്മീഷൻ വ്യക്തമാക്കിയിരുന്നു. ഇതില്‍ ബൂത്ത് ലെവല്‍ ഏജന്റ്മാർ നല്‍കിയത് വെറും രണ്ട് പരാതികള്‍ മാത്രമാണ്. 1, 65,000 ബൂത്ത് ലെവല്‍ ഏജന്റുമാരെയാണ് രാഷ്ട്രീയപാർട്ടികള്‍ നിയമിച്ചിട്ടുള്ളത്. കമ്മീഷൻ നടപടികളുമായി നിസ്സഹരിക്കുന്ന രാഷ്ട്രീയപാർട്ടികളെയും കോടതി കണക്കിന് ശകാരിച്ചു.ഓരോ ബിഎല്‍എമാരും ദിവസവും 10 വീടുകള്‍ വച്ച്‌ സന്ദർശിച്ചാല്‍ ഒരാഴ്ച കൊണ്ട് പരാതികള്‍ പരിഹരിച്ചു കൂടെ എന്ന് കോടതി ചോദിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടികളോട് സഹകരിക്കാനും കോടതി രാഷ്ട്രീയ പാർട്ടികളോട് നിർദേശിച്ചു. ഒഴിവാക്കപ്പെട്ട 65 ലക്ഷം പേരുടെ വിവരങ്ങളും, ഒഴിവാക്കിയതിന്റെ കാരണവും വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചതായി സത്യവാങ്മൂലത്തില്‍ കമ്മീഷൻ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *